Advertisment

പൗരത്വ നിയമ ഭേദഗതി: അനുരാഗ് കശ്യപ് വായടയ്ക്കണം; വാർത്തകളിൽ ഇടം നേടാൻ മോദിയേയും, അമിത് ഷായേയും കുറ്റം പറയരുത് ; പ്രിയദർശൻ

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി: പൗരത്വ നിയമം എന്തെന്നു മനസ്സിലാക്കാതെ സിനിമാക്കാർ അഴിച്ചു വിടുന്ന പ്രശ്നങ്ങളെ വിമർശിച്ച് സംവിധായകൻ പ്രിയദർശൻ. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു .

Advertisment

അനുരാഗ് കശ്യപിനെപ്പോലുള്ളവർ വായടയ്ക്കണം. പ്രധാനമന്ത്രിക്കെതിരെ സംസാരിക്കുന്നതു കൊണ്ട് അദ്ദേഹത്തിന് എന്താണ് ലഭിക്കുന്നത്. സർക്കാരിനെ സിനിമയിലൂടെ വിമർശിക്കുന്നതിനു പകരം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ശ്രദ്ധ കിട്ടാനാണ്.

publive-image

രാഷ്ട്രീയ പ്രശ്നങ്ങളിൽ അഭിപ്രായം പറയേണ്ട കാര്യം കലാകാരന്മാർക്കുണ്ടോയെന്ന് ചോദിച്ച പ്രിയദർശൻ പൗരത്വ നിയമത്തെ കുറിച്ച് അറിഞ്ഞിട്ടു വേണം പ്രതികരിക്കാനെന്നും പറഞ്ഞു. എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് സിനിമകളിലൂടെ പറയൂ.

ജനങ്ങൾ നിങ്ങളെ കുറിച്ച് സംസാരിക്കാൻ വേണ്ടി മാത്രം നരേന്ദ്രമോദിയേയും, അമിത് ഷായേയും കുറ്റം പറയരുത്. അത് സങ്കടകരമാണ്. വാർത്തകളിൽ ഇടം നേടാൻ ഈ രണ്ട് പേരെയും വിമർശിച്ചാൽ മാത്രം മതിയെന്ന പ്രവണത സങ്കടകരമാണ്.- പ്രിയദർശൻ പറഞ്ഞു.

അനുരാഗ് കശ്യപിന്റെ ചിത്രങ്ങൾ റിയലിസ്റ്റിക്കാണെന്നാണ് പലരും കരുതുന്നത് . പക്ഷേ, എന്നെ സംബന്ധിച്ചിടത്തോലം അതൊക്കെ ലൈംഗികതയും അക്രമവുമാണ്- പ്രിയദർശൻ പറഞ്ഞു.

Advertisment