Advertisment

ഷൂട്ടൗട്ടിൽ റഷ്യയെ വീഴ്ത്തി ക്രൊയേഷ്യ; സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും

New Update

croatian-players-1

Advertisment

റഷ്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് സോച്ചിയില്‍ അവസാനം. പെനാല്‍റ്റി കിക്കിലൂടെയാണ് ക്രോയേഷ്യ റഷ്യയെ മറികടന്നത്. 2-2 എക്സ്ട്രാ ടൈം അവസാനിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്ക് നീണ്ടത്. ഷൂട്ട് ഔട്ടില്‍ ക്രോയേഷ്യ 4-3 ന് മറികടന്ന ക്രോയേഷ്യന്‍ സംഘം അങ്ങനെ 1998 ന് ശേഷം വീണ്ടും സെമിയില്‍.

മത്സരത്തിന്റെ തുടക്കത്തില്‍ ക്രോയേഷ്യന്‍ ഗോള്‍ മുഖത്ത് മികച്ച ആക്രമണമാണ് റഷ്യ നടത്തിയത്. പക്ഷെ ക്രോയേഷ്യ താളം കണ്ടെത്തിയതോടെ റഷ്യക്കും പ്രതിരോധത്തിലേക്ക്‌ പിന്‍വാങ്ങേണ്ടി വന്നു. 16 ആം മിനുട്ടില്‍ റഷ്യന്‍ ബോക്സിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് പക്ഷെ റാകിറ്റിച് പുറത്തേക്ക് അടിച്ചു.

31 ആം മിനുട്ടിലാണ് റഷ്യ കാത്തിരുന്ന ഗോള്‍ പിറന്നത്. സൂബയുടെ പാസ്സ് സ്വീകരിച്ചു ചെറിശേവ് തൊടുത്ത കിടിലന്‍ ഷോട്ട് ക്രോയേഷ്യന്‍ ഗോളിയെ കാഴ്ചകാരനാക്കി വലത് മൂലയില്‍ പതിച്ചു. സ്കോര്‍ 1-0.

പക്ഷെ 39 ആം മിനുട്ടില്‍ ക്രോയേഷ്യ സമനില കണ്ടെത്തി. മന്‍സൂകിച്ചിന്റെ പാസില്‍ നിന്ന് ഹെഡറിലൂടെ ക്രമറിച് ആണ് ഗോള്‍ നേടിയത്. രണ്ട് ഗോളുകള്‍ പിറന്നെങ്കിലും ആദ്യ പകുതി പലപ്പോഴും വിരസമായി കടന്ന് പോയി.

england-croatia

രണ്ടാം പകുതിയില്‍ ക്രോയേഷ്യന്‍ ആക്രമണത്തിന് കൂടുതല്‍ കരുത്ത് വന്നു. 59 ആം മിനുട്ടില്‍ പെരിസിച്ചിന്റെ ഷോട്ട് റഷ്യന്‍ പോസ്റ്റില്‍ തട്ടി മടങ്ങി. മത്സരം ഒരു മണിക്കൂര്‍ പിന്നിട്ട ശേഷം ക്രോയേഷ്യ തുടര്‍ച്ചയായി റഷ്യയെ ആക്രമിച്ചെങ്കിലും വിജയ ഗോള്‍ കണ്ടെത്താനാവാതെ വന്നതോടെ മത്സരം എക്‌ട്ര ടൈമിലേക്ക് നീണ്ടു.

 പെനൽറ്റി ഷൂട്ടൗട്ടിൽ ജയിച്ച ക്രൊയേഷ്യൻ താരങ്ങളുടെ ആഹ്ലാദം. നിരാശയോടെ റഷ്യൻ ഗോളി അകിൻഫീവ് സമീപം

എക്സ്ട്രാ ടൈമില്‍ ഇരു ടീമുകളും കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാനാവാതെ വിഷമിച്ചിരിക്കെ ക്രോയേഷ്യന്‍ ഡിഫന്‍ഡര്‍ വിദ മികച്ചൊരു ഹെഡറിലൂടെ റഷ്യന്‍ വല കുലുക്കി. എക്സ്ട്രാ ടൈമിന്റെ 11 ആം മിനുട്ടിലാണ് ക്രോയേഷ്യന്‍ ഗോള്‍ പിറന്നത്.

രണ്ടാം പകുതിയില്‍ സമനില ഗോളിനായി ക്രോയേഷ്യന്‍ ഗോള്‍ മുഖം നിരന്തരം വിറപ്പിച്ച റഷ്യക്ക് മുന്നില്‍ ക്രോയേഷ്യന്‍ ഗോളി പലപ്പോഴും തടസ്സമായെങ്കിലും 115 ആം മിനുട്ടില്‍ സോച്ചിയെ ആഘോഷത്തിമിര്‍പ്പിലാക്കി റഷ്യയുടെ സമനില ഗോളെത്തി. ഫ്രീകിക്ക് ഹെഡറിലൂടെ മാരിയോ ഫെര്‍ണാണ്ടസ് റഷ്യക്ക് ജീവന്‍ നല്‍കി. സ്കോര്‍ 2-2. പിന്നീടുള്ള സമയം റഷ്യ പിടിച്ചു നിന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്ക്.

ഷൂട്ട് ഔട്ടില്‍ റഷ്യയുടെ ആദ്യ കിക്ക് തന്നെ ക്രോയേഷ്യന്‍ ഗോളി തടുത്തു. ക്രോയേഷ്യയുടെ ആദ്യ ഷോട്ട് ഗോളായെങ്കിലും രണ്ടാം കിക്ക് എടുത്ത കോവാചിച്ചിന്റെ കിക്ക് തടുത്തു റഷ്യന്‍ ഗോളി സ്കോര്‍ സമനിലയിലാക്കി. പക്ഷെ റഷ്യയുടെ ഫെര്‍ണാണ്ടസിന്റെ കിക്ക് പുറത്തു പോയതോടെ വീണ്ടും ക്രോയേഷ്യക്ക് മേല്‍കൈ. പിന്നീടുള്ള എല്ലാ കിക്കുകളും ക്രോയേഷ്യ കൃത്യമായി വലയിലാക്കിയതോടെ ക്രോയേഷ്യ ലോകകപ്പ് സെമിയില്‍

Advertisment