Advertisment

വാക്സിനേഷൻ കേന്ദ്രങ്ങളിൽ ജനക്കൂട്ടും കൂടുന്നത് ഒഴിവാക്കാൻ നടപടി; ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദേശം നൽകി

New Update

publive-image

Advertisment

തിരുവനന്തപുരം: വാക്സിനേഷൻ കേന്ദ്രങ്ങളിൽ ജനക്കൂട്ടും കൂടുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിച്ച് അധികൃതർ. ജനക്കൂട്ടും ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദേശം നൽകി.

വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നവർ കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താനും വാക്സിൻ കേന്ദ്രത്തിൽ ക്രമ സമാധാനം ഉറപ്പാക്കാൻ നടപടി സ്വീകരിക്കാനുമാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദേശം നൽകിയിരിക്കുന്നത്.

സംസ്ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താത്ക്കാലിക ആശ്വാസമായി അഞ്ച് ലക്ഷം കൊവിഷീൽഡ് വാക്സിൻ എറണാകുളത്തെത്തി. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം മേഖലകൾക്കായി ഇത് വിതരണം ചെയ്യും.

തിരുവനന്തപുരത്തേക്കായി 25,000 ഡോസ് വാക്സിനും എത്തിയിട്ടുണ്ട്. നാളെ ജില്ലയിൽ തെരഞ്ഞെടുത്ത വാക്സിൻ കേന്ദ്രങ്ങളിൽ വാക്സിൻ വിതരണം ഉണ്ടായിരിക്കും.

NEWS
Advertisment