Advertisment

അമ്മയ്ക്കും ​ഗർഭസ്ഥ ശിശുവിനും വേണ്ടി: ജ​വാ​ന്‍​മാ​ര്‍ കാ​ട്ടി​ലൂ​ടെ ആ​റു കി​ലോ​മീ​റ്റ​റോ​ളം ക​ട്ടി​ലി​ല്‍ ചു​മ​ന്ന് ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു

New Update

ബി​ജാ​പു​ര്‍: ഛത്തീ​സ്ഗ​ഡി​ലെ ബി​ജാ​പു​രി​ല്‍ സി​ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാ​ട്ടി​ലൂ​ടെ ആ​റു കി​ലോ​മീ​റ്റ​റോ​ളം ക​ട്ടി​ലി​ല്‍ ചു​മ​ന്ന് ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ബി​ജാ​പു​രി​ലെ പ​ദേ​ദ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

Advertisment

publive-image

പ​തി​വ് പ​ട്രോ​ളിം​ഗി​ന്‍റെ ഭാ​ഗ​മാ​യി വ​ന​ത്തി​നു​ള്ളി​ലെ ഗ്രാ​മ​ത്തി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​യാ​ത്ത വി​വ​രം സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍​മാ​രോ​ട് ഗ്രാ​മീ​ണ​ര്‍ പ​ങ്കു​വ​ച്ച​ത്. ക​മാ​ന്‍​ഡ​ര്‍ അ​വി​നാ​ഷ് റാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​ട്രോ​ളിം​ഗി​നാ​യി എ​ത്തി​യ​ത്. ഇ​വ​ര്‍ ഉ​ട​ന്‍ ത​ന്നെ യു​വ​തി​ക്ക് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി. യു​വ​തി​ക്ക് പ്ര​സ​വ​വേ​ദ​ന ക​ല​ശ​ലാ​യ​തി​നെ തു​ട​ര്‍​ന്ന് അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​യി​ല്‍‌ എ​ത്തി​ക്കാ​ന്‍ സി​ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തീ​രു​മാ​നി​ച്ചു.

സ​മീ​പ​ത്ത് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം പോ​ലു​മി​ല്ലെ​ന്നും വാ​ഹ​ന​ങ്ങ​ളൊ​ന്നും ഇ​വി​ടേ​ക്ക് ക​ട​ന്നു​വ​രി​ല്ലെ​ന്ന​തും സി​ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രെ പി​ന്തി​രി​പ്പി​ച്ചി​ല്ല. യു​വ​തി​യെ ഒ​രു തു​ണി​ക്ക​ട്ടി​ലി​ല്‍ എ​ടു​ത്ത് തോ​ളി​ല്‍​വ​ച്ച്‌ സി​ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​ന​ത്തി​ലൂ​ടെ ആ​റു കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്ന് പ്ര​ധാ​ന റോ​ഡി​ല്‍ എ​ത്തി​ച്ചു. ഇ​വി​ടെ​നി​ന്ന് വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി ബി​ജാ​പു​ര്‍ ആ​ശു​പ​ത്രി​യി​ല്‍‌ യു​വ​തി​യെ എ​ത്തി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ചെ​യ്തു ന​ല്‍​കി.

Advertisment