Advertisment

അക്രമണം ഞങ്ങള്‍ മറക്കില്ല...ശക്തമായി തിരിച്ചടി നല്‍കും... പുല്‍വാമ ആക്രമത്തില്‍ മരണപ്പെട്ട ഞങ്ങളുടെ ജവാന്‍മാരെ സല്യൂട്ട് ചെയ്യുന്നു... ഞങ്ങള്‍ അവരുടെ കുടംബങ്ങളോടൊപ്പമാണ്.... ഈ ഹീനമായ ആക്രമണത്തിന് പകരം ചോദിച്ചിരിക്കും...ഭീകരര്‍ക്ക് മാപ്പില്ലെന്ന് സി.ആര്‍.പി.എഫ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡെല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതികരണവുമായി സി.ആര്‍.പി.എഫിന്റെ ട്വീറ്റ്. ഇത് തങ്ങള്‍ ഒരിക്കലും മറക്കില്ലെന്നും പൊറുക്കില്ലെന്നും പറഞ്ഞു കൊണ്ടാണ് സി.ആര്‍.പി.എഫ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

Advertisment

publive-image

പുല്‍വാമ ആക്രമത്തില്‍ മരണപ്പെട്ട ഞങ്ങളുടെ ജവാന്‍മാരെ സല്യൂട്ട് ചെയ്യുന്നു. ഞങ്ങള്‍ അവരുടെ കുടംബങ്ങളോടൊപ്പമാണ്. ഈ ഹീനമായ ആക്രമണത്തിന് പകരം ചോദിച്ചിരിക്കും- സി.ആര്‍.പി.എഫ് ട്വീറ്റില്‍ പറഞ്ഞു.

ജമ്മുകാശ്മീരില്‍ ആക്രമണം നടത്തിയവര്‍ക്ക് തക്ക ശിക്ഷ ലഭിച്ചിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചിരുന്നു. സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അക്രമികളും അവര്‍ക്ക് പിന്നിലുള്ളവരും കനത്ത വില നല്‍കേണ്ടി വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇത്തരം അക്രമങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ അസ്ഥിതരതയുണ്ടാക്കാനാവില്ല. സൈന്യത്തിന്റെ ധൈര്യത്തിലും ശൗര്യത്തിലും പൂര്‍ണവിശ്വാസമുണ്ടെന്നും മോദി പറഞ്ഞു

Advertisment