Advertisment

ബാങ്കുകളില്‍ ഇനി ഉപയോഗിക്കാനാവുക സിടിഎസ് ചെക്കുകള്‍

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

സാങ്കേതിക പരിഷ്‌കാരങ്ങള്‍ കൊണ്ട് സുരക്ഷിതമാക്കിയ ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം അനുസരിച്ച്‌ തയ്യാറാക്കിയ സിടിഎസ് ചെക്കുകള്‍ അല്ലാത്ത ചെക്കുകള്‍ ഉപയോഗിച്ച്‌ ഇനി മുതല്‍ മറ്റുള്ളവര്‍ക്ക് പണം നല്‍കാനാവില്ല. സിടിഎസ് ചെക്കുകള്‍ 2010 മുതല്‍ പ്രചാരത്തിലുണ്ടെങ്കിലും ക്ലിയറിംഗ സംവിധാനത്തില്‍ നിന്നും പരമ്പരാഗത ചെക്കുകളെ റിസര്‍വ് ബാങ്ക് ഇതുവരെ പൂര്‍ണമായും ഒഴിവാക്കിയിരുന്നില്ല. പരമ്പരാഗത ചെക്ക് ബുക്കുകള്‍ ഉള്ളവര്‍ ഉടന്‍ തന്നെ ബാങ്കുകളില്‍ മടക്കിയേല്‍പ്പിച്ച്‌ സിടിഎസ് ചെക്കുകള്‍ വാങ്ങണം. ചെക്കുകളില്‍ സിടിഎസ് 2010 എന്ന് രേഖപ്പെടുത്തിയിരിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു.

Advertisment