Advertisment

C U SOON...സാമൂഹിക പ്രതിബദ്ധതയുള്ള പ്രമേയം...റോഷനും ,ദർശനയും ഭാവി മലയാള സിനിമയിലെ താരങ്ങൾ ആണ് സംശയമില്ല

author-image
ഫിലിം ഡസ്ക്
Updated On
New Update

 

Advertisment

publive-image

ഷൂട്ടിംഗ് ലൊക്കേഷൻ കാണുമ്പോൾ കണ്ണ് മിഴിച്ചു നിന്നിട്ടുള്ളവരാണ് നമ്മൾ.. കാലങ്ങൾക്ക് ശേഷം സിനിമ പ്രവർത്തകർ ആയവരുണ്ട്,അതിലൂടെ സഞ്ചരിക്കുന്നവർ,സിനിമയെ അറിയാൻ ശ്രമിക്കുന്നവർ, ഇപ്പോഴും സിനിമ എന്ന സ്വപ്നവുമായി നടക്കുന്നവർ.... സിനിമ ഷൂട്ടിംഗ് ഓർക്കുമ്പോൾ തന്നെ അറിയാം ക്രയിനും വല്യേ ക്യാമറ സെറ്റപ്പും ബഹളവും എല്ലാം ആയിട്ടുള്ള ഒരു അന്തരീക്ഷം.... അതൊക്കെ കാണുമ്പോൾ ഓർത്തവർ ഉണ്ട് സിനിമ എന്നത് വേറെയെന്തോ വല്ലാത്ത സംഭവം ആണെന്നും.

കഴിവുള്ളവനു ഒരെണ്ണം എടുക്കാൻ വല്ലാത്ത പാടാണ്, സ്വപ്നം കാണാം എന്നുമൊക്കെ... ഇന്നത് മാറിത്തുടങ്ങിയിരിക്കുന്നു... സമീർ താഹിർ DSLR കൊണ്ട് ചാപ്പ കുരിശു എന്നൊരു സിനിമ എടുത്ത് ഞെട്ടിച്ചു.അതൊരു കിടു മേക്കിങ് ആയിരുന്നു... അതിൽ ഫഹദ് ഫാസിൽ എന്ന തുടക്കക്കാരൻ... ഇന്ന് അഭിമാനത്തോടെ പറയാം ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളാണ് എന്ന്.... ഇന്നിപ്പോൾ ആ ഫഹദ് ഫാസിൽ വീണ്ടും എത്തിയിരിക്കുന്നു മറ്റൊരു സിനിമയുമായി C U SOON. മഹേഷ്‌ നാരായണന്റെ സിനിമ എന്ന് പറയാം...

എന്നിരുന്നാലും കെവിൻ എന്ന കഥാപാത്രം ഫഹദ് വേറെ ലെവലിൽ ആണ് ചെയ്തിരിക്കുന്നത്... റോഷൻ,ദർശന അവർ ഭാവി മലയാള സിനിമയിലെ താരങ്ങൾ ആണ് സംശയമില്ല. ഈ സിനിമയും അതിലെ അവരുടെ അഭിനയവും കണ്ടില്ല എങ്കിൽ നഷ്ടം തന്നെയാണ്... ഇത്രേം പറഞ്ഞത് സിനിമ സ്വപ്നം കാണുന്നവർക്ക് C U SOON ഒരു പുതിയ അർത്ഥ തലങ്ങൾ കണ്ടെത്തി നൽകുകയാണ്. വല്ലഭനു പുല്ലും ആയുധം എന്ന് പറയുംപോലെയായി കഴിവുള്ളവനു ഒരു ഫോൺ മതി മികച്ചൊരു സിനിമ എടുക്കാൻ.ഈ സിനിമ ഒരു പ്രോചോദനമാണ് സിനിമ സ്വപ്നം കണ്ടു നടക്കുന്ന കഴിവുള്ള ഫിലിം മേക്കേഴ്‌സ്ന്. I phone 11 ഉപയോഗിച്ച് പിടിച്ച ഒരു സിനിമ... നമ്മൾക്ക് ചിന്തിക്കാൻ ഉണ്ട് അല്ലേ ഒരുപാട്.....

പക്ഷെ ആളുകൾ കുറവാണു സ്ക്രീനിനു മുൻപിൽ എങ്കിലും പിന്നിൽ ചിലപ്പോൾ ഒരുപാട് പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടാകാം.. സാമ്പത്തിക ബാധ്യത അതെല്ലാം എങ്ങിനെ എന്നുകൂടി ഓർക്കേണ്ടതുണ്ട്... എന്നിരുന്നാലും ഫിലിം മേക്കേഴ്‌സ് ഒന്ന് മാറ്റി ചിന്തിക്കുന്ന സമയം ആയിത്തുടങ്ങി എന്ന സൂചനകൾ നമുക്കൊരു പോസറ്റീവ് എനർജി നൽകുന്നു...

C U SOON സിനിമ നിങ്ങൾ തീർച്ചയായും കാണണം... 1 മണിക്കൂർ 39 മിനിറ്റ്, ത്രില്ലറും, ഇമോഷണൽ സീനുകളുമായി ഒരു നല്ല സിനിമ. സാമൂഹിക പ്രതിബദ്ധതയുള്ളൊരു പ്രമേയം, എഡിറ്റിംഗ്, സംവിധാനം, തിരക്കഥ, വെർച്വൽ ഫോട്ടോഗ്രഫി മഹേഷ്‌ നാരായണൻ. വെർച്വൽ ഫോട്ടോഗ്രഫി എന്നത് എന്താണ് സംഭവം എനിക്കറിയില്ലായിരുന്നു.സിനിമ കാണുമ്പോൾ തീർച്ചയായും അതു നിങ്ങൾക്കും ബോധ്യമാവും... ഗോപി സുന്ദർ ബാക്ക്ഗ്രൗണ്ട് മ്യൂസിക് അടക്കം എടുത്ത് പറയേണ്ട ഒന്നാണ് സിനിമയിലൂടെ സഞ്ചരിക്കുമ്പോൾ അതു മനസ്സിലാക്കാം... ഇത്തരം പരീക്ഷണ സിനിമകൾ ഇനിയും ഉണ്ടാവട്ടെ... മലയാള സിനിമ വളരട്ടെ....

മണിക്കുട്ടൻ എടക്കാട്ട്..

Advertisment