Advertisment

മുടങ്ങിയ വേതനം മുഴുവൻ നൽകുക, ഓണത്തിന് ഒരു മാസത്തെ ശമ്പളം അഡ്വാൻസായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്കൂൾ പാചക തൊഴിലാളികൾ വെമ്പള്ളി ഗവ. യു.പി സ്കൂളിന് മുന്നിൽ സമരം നടത്തി

New Update

publive-image

കടുത്തുരുത്തി: കോവിഡ് 19 മൂലം സ്കുളുകൾ തുറന്ന് പ്രവർത്തിക്കാത്തതിനാൽ വരുമാനം ഇല്ലാതായ സ്കൂൾ പാചക തൊഴിലാളികളുടെ മുടങ്ങിയ വേതനം മുഴുവൻ നൽകുക, ഓണത്തിന് ഒരു മാസത്തെ ശമ്പളം അഡ്വാൻസായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്കൂൾ പാചക തൊഴിലാളികൾ വെമ്പള്ളി ഗവ: യു.പി.സ്കൂളിന് മുന്നിൽ നടത്തിയ സമരം എഐടിയുസി സംസ്ഥാന കൗൺസിൽ അംഗം എം.എസ് സുരേഷ് ഉത്ഘാടനം ചെയ്തു.

സമൂഹത്തിൽ സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന ഈ വിഭാഗം തൊഴിലാളികൾ ജീവിതം മുന്നോട്ട് നയിക്കാൻ ആവാത്ത സ്ഥിതിയിലാണ്. ഗ്രാമപഞ്ചായത്തംഗം ലൗലിമോളുടെ അദ്ധ്യക്ഷതയിൽ നടന്ന സമരത്തിൽ സിപിഐ എംസി അംഗം അഖിൽ വിഷ്ണു, ബ്ലോക്ക് പഞ്ചായത്തംഗം കൊച്ചുറാണി, മേഴ്സി ജോസഫ്, രാധാമണി തുടങ്ങിയവർ പ്രസംഗിച്ചു.

kottayam news
Advertisment