Advertisment

ജെ.സി.ബി സാഹിത്യ പുരസ്‌ക്കാരം ബെന്യാമിന്റ 'മുല്ലപ്പൂ നിറമുള്ള പകലുകള്‍'ക്ക്

New Update

കൊച്ചി:  രാജ്യത്ത് ഏറ്റവും വലിയ സമ്മാന തുക ( 25 ലക്ഷം രൂപ) നല്‍കുന്ന പ്രഥമ ജെസിബി സാഹിത്യപുരസ്‌ക്കാരം ബെന്യമിന്. മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന നോവലിന്റെ ഇംഗ്ലിഷ് പരിഭാഷയായ ജാസ്മിന്‍ ഡേയ്സ് എന്ന കൃതിക്കാണ് സാഹിത്യ പുരസ്‌ക്കാരം ലഭിച്ചത്. ഷഹനാസ് ഹബീബാണ് ജാസ്മിന്‍ ഡേയ്സ് ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയത്.

Advertisment

publive-image

ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ജെ.സി.ബി ചെയര്‍മാന്‍ ലോര്‍ഡ് ബാംഫോര്‍ഡില്‍ നിന്നും ബെന്യമിന്‍ സമ്മാനം ഏറ്റുവാങ്ങി. മിറര്‍ മീറ്റിങ്ങ് എന്ന് പേരിട്ട ശില്‍പ്പവും 25 ലക്ഷം രൂപയുമാണ് സമ്മാനം. അക്രമങ്ങള്‍ക്കെതിരേയുള്ള ഉള്‍ക്കാഴ്ച്ചയാണ് ജാസ്മിന്‍ ഡെയ്സെന്ന് ജൂറി അംഗമായ വിവേക് ശാന്‍ബാഗ് പറഞ്ഞു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചയാളാണ് ബെന്യാമിന്‍.

തമിഴ് സാഹിത്യകാരനായ പെരുമാള്‍ മുരുകന്റെ പൂനാച്ചി എന്ന നോവലിന്റെ ഇംഗ്ലിഷ് പരിഭാഷയായ പൂനാച്ചി, ദി സ്റ്റോറി ഓഫ് എ ബ്ലാക്ക് ഗോട്ട് എന്ന നോവലും അവസാന പട്ടികയില്‍ ഉണ്ടായിരുന്നു. അമിത് ബക്ഷി, ശുഭാംഗി സ്വരൂപ്, അനുരാധ റോയ് എന്നിവരും അവസാന പട്ടികയില്‍ ഉണ്ടായിരുന്നു. അവസാന അഞ്ചില്‍ ഉള്‍പ്പെടുന്ന പുസ്തകത്തിന് ഒരു ലക്ഷം രൂപയും 50000 രൂപ മൊഴിമാറ്റത്തിനും ലഭിക്കും.

publive-image

അക്രമങ്ങള്‍ക്കെതിരേയുള്ള ഉള്‍ക്കാഴ്ച്ചയാണ് ജാസ്മിന്‍ ഡെയ്സെന്ന് ജൂറി അംഗമായ വിവേക് ശാന്‍ബാഗ് പറഞ്ഞു. ചലച്ചിത്ര പ്രവര്‍ത്തക ദീപ മെഹ്ത്ത, സംരംഭകനും പണ്ഡിതനുമായ രോഹന്‍ മൂര്‍ത്തി, എഴുത്തുകാരിയും യേല്‍ സര്‍വകലാശാലയിലെ ആസട്രോഫിസിസ്റ്റുമായ പ്രിയംവദ നടരാജന്‍, നോവലിസ്റ്റ് വിവേക് ഷാന്‍ബാഗ്, എഴുത്തുകാരന്‍ അര്‍ഷിയ സത്താര്‍ എന്നിവരടങ്ങിയ ജൂറിയാണ് അവസാന റൗണ്ടിലേക്കുള്ള നോവലുകള്‍ തിരഞ്ഞെടുത്തത്.

Advertisment