Advertisment

കൃതി കലോത്സവ വേദിയില്‍ ഇന്ന്‌ (മാര്‍ച്ച്‌ 7) ഉഷ നങ്യാരുടെ നങ്ങ്യാര്‍ക്കൂത്ത്‌

author-image
admin
Updated On
New Update

കൊച്ചി:  അഭിനയ മികവിന്റെ കരുത്തിലൂടെ കാണികളെ പിടിച്ചിരുത്തുന്ന കേരളത്തിന്റെ പ്രിയപ്പെട്ട കൂടിയാട്ടം കലാകാരി ഉഷ നങ്യാര്‍ ഇന്ന്‌ (മാര്‍ച്ച്‌ 7) തന്റെ പ്രിയ കഥാപാത്രങ്ങളിലൊന്നായ പൂതനയായി കൃതി കലോത്സവ വേദിയിലെത്തുന്നു. കേരളത്തിന്റെ തനത്‌ കലാരൂപങ്ങളിലൊന്നാണ്‌ ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള നങ്യാര്‍ക്കൂത്ത്‌.

publive-image

ഭാവാഭിനയത്തിന്റെ സൂഷ്‌മതലങ്ങള്‍ അനാവരണം ചെയ്യുന്ന ഉഷയുടെ അഭിനയ മികവിന്‌ അകമ്പടിയേകാന്‍ മിഴാവില്‍ വി. കെ. കെ. ഹരിഹരനും കലാമണ്ഡലം ജയരാജൂം ഇടയ്‌ക്കയില്‍ കലാനിലയം കലാധര?ന്‍മാരാരും ഉണ്ടാകും. മറൈന്‍ െ്രെഡവില്‍ നടക്കുന്ന കൃതി അന്താരാഷ്ട്ര പുസ്‌തകോത്സവ കലോത്സവ വേദിയില്‍ ആറു മണിക്കാണ്‌ പരിപാടി.

Advertisment