Advertisment

കൃതി കലോത്സവവേദിയില്‍ ഇന്ന് ദ്രുപദ് സരോദ്

author-image
admin
New Update

കൊച്ചി: ഹിന്ദുസ്ഥാനി സംഗീതത്തിലെ യുവതാരവും പ്രശസ്ത സരോദ് വാദകനുമായ ദേബാഞ്ജന്‍ ഭട്ടാചാര്‍ജിയാണ് ഇന്ന് കൃതിയുടെ കലാവേദിയില്‍. സാധാരണ പരിചിതമായ ദ്രുപദ് സംഗീതത്തിന്റെ ഇഴഞ്ഞു നീങ്ങുന്ന ശൈലിയില്‍ നിന്ന് വ്യത്യസ്തമാണ് ദേബാഞ്ജന്റെ ശൈലി.

Advertisment

publive-image

സ്വരങ്ങളുടെ ആഴത്തില്‍ ഇറങ്ങിച്ചെന്ന് ആസ്വാദകരെ സംഗീതാനുഭവത്തിന്റെ ഉച്ചകോടിയിലെത്തിക്കുന്നതാണ് ചുരുങ്ങിയ കാലം കൊണ്ട് ലോകപ്രശസ്തനായ ദേബാഞ്ജന്റെ ശൈലി. പക്കാവജില്‍ പ്രശസ്തനായ നിഷാന്ത് സിംഗ് ആണ് ദേബാഞ്ജന് അകമ്പടിയാവുക.

വൈകീട്ട് 6 മണിക്ക് മറൈന്‍ ഡ്രൈവിലെ പ്രധാന വേദിയിലാണ് സരോദിലെ പുതിയ മാന്ത്രികന്‍ കൊച്ചിയെ വിസമയിപ്പിക്കാനെത്തുന്നത്.

Advertisment