ഫോര്‍മലിന്‍ കലര്‍ന്ന മീനുകള്‍ക്ക് ഗുഡ്ബൈ

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, July 2, 2018

കൊച്ചി:  ഫോര്‍മാലിന്‍ കലര്‍ന്ന മീനുകള്‍ കേരളത്തിന് ഭീഷണിയാകുന്ന സാഹചര്യത്തില്‍ ജൈവ-മത്സ്യ കൃഷിയില്‍ നൂറുമേനി കൊയ്തിരിക്കുകയാണ് കിഴക്കമ്പലം. ട്വന്‍റി20 ഗ്രാമ പഞ്ചായത്തിന്‍റെ മത്സ്യഗ്രാമം പദ്ധതിയുടെ നേതൃത്വത്തില്‍ മാളിയേക്കമോളത്ത് നടന്ന മത്സ്യ കൃഷിയില്‍ പിരാന, കറുവുപ്പ്, സിലോപി, കട്ടല എന്നീ മീനുകളെയാണ് പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്തത്.

ആദ്യ വിളവെടുപ്പില്‍ ലഭിച്ച 2000 കിലോഗ്രാം മത്സ്യങ്ങള്‍ നാട്ടുകാര്‍ തന്നെ വിറ്റഴിച്ചു. മത്സ്യ കൃഷിയുടെ ആദ്യ വിളവെടുപ്പ് ട്വന്‍റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് നിര്‍വഹിച്ചു. കടലില്‍ നിന്ന് ലഭിക്കുന്ന മത്സ്യത്തിന്‍റെ ഗുണമേډ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ശുദ്ധജല മത്സ്യകൃഷിക്ക് വളരെ പ്രധാന്യമാണുള്ളത്.

ജലത്തിന്‍റെ ലഭ്യതയുള്ള സ്ഥലത്ത് കുളം നിര്‍മിച്ച് മത്സ്യ കുഞ്ഞുങ്ങളെ സൗജന്യമായാണ് നല്കിയത്. 4 അടിയില്‍ വെള്ളം ഉണ്ടാകുന്ന രീതിയിലാണ് കുളം നിര്‍മിച്ചിരിക്കുന്നത്. കൂടാതെ മഴക്കാലത്ത് കുളത്തിലേക്ക് ജലം ഒഴുകാത്ത രീതിയിലാണ് വരമ്പ് കെട്ടിയിരികുന്നത്.

രോഹു, മൃഗാള്‍, സില്‍വര്‍ കാര്‍പ്പ്, കോമണ്‍ കാര്‍പ്പ്, ഗ്രാസ് കാര്‍പ്പ്, കരിമീന്‍, ചെമ്മീന്‍, കൊഞ്ച് എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. മീനുകള്‍ എല്ലാം തന്നെ ട്വന്‍റി20 ഭക്ഷ്യസുരക്ഷ മാര്‍ക്കറ്റിലൂടെ പൊതുമാര്‍ക്കറ്റ് വിലയേക്കാള്‍ പകുതി വിലയ്ക്ക് വില്‍ ക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

×