Advertisment

മാവേലിമന്നന്‌ വരവേല്‍പ്പ്‌

author-image
എ സി ജോര്‍ജ്ജ്
Updated On
New Update

publive-image

ന്ദ്രനിലോ..ചന്ദ്രനിലോ...പാതാളത്തിലോ...

മാവേലിമന്നാ..സമ്പല്‍..സമൃദ്ധിയുടെ..രാജനാഥാ..

ഇങ്ങെഴുന്നള്ളിയാലും....നാട്ടിലും....മറുനാട്ടിലും...

ഏഴാംകടലിനക്കരെയും...ഓണമാണോണം..പൊന്നോണം..

എങ്ങെങ്ങും മുഴങ്ങട്ടെ..ഓണഗീതങ്ങള്‍.... പാട്ടുകള്‍...

മാവേലിമന്നനായ്‌..ചുവടുവയ്‌ക്കാം..സഹര്‍ഷം..സഹജരെ...

ഓണം...പൊന്നോണം..മനസ്സില്‍ തുടികൊട്ടും...ഓണം...

ഉത്തിഷ്‌ഠതാ...സത്യസന്ധതാ...നീതിബോധ..സന്ദേശ...

ദൂതനായെത്തും പ്രജാവല്‍സലാ...മാവേലി മന്നാ...

സ്വാഗതം...സ്വാഗതം..നാട്ടിലും..മറുനാട്ടിലും സ്വാഗതം...

ഓണനാളിലെന്നല്ലാ..എന്നുമെന്നും സ്വാഗതം..സുസ്വാഗതം...

മണ്ണിലെ മാനവരെ...ഒരേ ചരടില്‍...മോഹനമായ്‌...

കോര്‍ത്തിണക്കും...മാവേലിമന്നന്റെ...പാടവം...

നീതി..നന്മ ബോധമിന്നകലെ..മരീചിക മാത്രം....

എങ്ങും പ്രകൃതി നശീകരണങ്ങള്‍..ദുരന്തങ്ങള്‍....

കണ്ണീരും കയ്‌പുമായ ഭൂമിദേവിക്കിന്ന്‌ കണ്ണീര്‍ക്കയം....

ജനാധിപത്യത്തിന്‍ പേരില്‍...ഭാരതീയരെ..

ചങ്ങലക്കിടും..അഴിമതികളാല്‍ ഞെക്കിപ്പിഴിയും....

ഭരണമേധാവി..അഭിനവ..തമ്പുരാക്കന്മാര്‍..

വര്‍ദ്ധിതമാം..പീഡന വീരര്‍ വാഴുന്ന..നാട്‌...

ആരേയും..ഫലത്തില്‍ കയ്യൂക്കുള്ളവര്‍...പീഡിപ്പിക്കും...

രാഷ്‌ട്രീയ..സിനിമാ..മത...സാംസ്‌കാരിക..മേധാവികള്‍ തന്‍...

പീഡനഗാഥകള്‍..പലമാനങ്ങളില്‍ വ്യാപകമിന്ന്‌..

തെളിവെല്ലാമൊതുക്കി..വിശുദ്ധരാകുമവര്‍....

സമൂഹത്തില്‍ അന്തസ്സായി വിരാജിക്കുമവര്‍.....

എങ്കിലും മന്നവാ..മണ്‍മറഞ്ഞ ആ..സുവര്‍ണ്ണകാലം..

മധുരിക്കും..എന്നെന്നും മധുരിക്കും..ഓര്‍മ്മചെപ്പുകള്‍..

തുറന്നൊന്ന്‌ സ ്‌മരിക്കട്ടെ..ആസ്വദിക്കട്ടെ...ഞങ്ങള്‍...

കള്ളവും ചതിയും കാലുമാറ്റവും കാലുവാരലും...

ഇല്ലാതിരുന്നൊരു സമത്വമോഹന സുന്ദരകാലം...

പാതാളത്തില്‍..സൂര്യചന്ദ്രനില്‍ നിന്നെത്തിയാലും..

മലയാള മനസ്സില്‍ അന്നുപോലിന്നും ചിരപ്രതിഷ്‌ഠിതന്‍...

ധര്‍മ്മിഷ്‌ടനാം മാവേലിമന്നാ..തമ്പുരാനെ..വരവേല്‍പ്പ്‌...

മാവേലിനാടിന്റെ ധന്യമാം..ഓര്‍മ്മകള്‍ ഓടി എത്തും..

ഓണമാണ്‌...പൊന്നോണമാണീ സുവര്‍ണ്ണനാളില്‍...

തിരുവാതിര താലപ്പൊലി ചെന്‍ടമേളങ്ങള്‍ മുഴക്കി ആടിപ്പാടി..

ഹര്‍ഷോത്‌മാദങ്ങളോടെ മാവേലിമന്നനെ എതിരേല്‍ക്കാം....

ആടാം..പാടാം...മാവേലിമന്നാ...ആടിപ്പാടിതിമിര്‍ക്കാം....

കാലുപൊക്കി ചവിട്ടി താഴ്‌ത്താനെത്തും അഭിനവ...

വാമന പരിഷകളെ പൊക്കിയകാലുകള്‍ താഴ്‌ത്തു നിങ്ങള്‍....

കാലില്‍ പിടിച്ച്‌ കീഴോട്ടുവലിക്കും ഞന്‍ടുകളെ അടങ്ങൂ..

വാമനന്മാരെ...ഞന്‍ടുകളെ..ആശംസകള്‍..ഓണാശംസകള്‍...

Advertisment