follow us

1 USD = 65.114 INR » More

As On 22-10-2017 12:49 IST

തിരികെ തരൂ ..

ബെന്നി ജോര്‍ജ്ജ് മണലി » Posted : 07/02/2017



തിരികെവരില്ലെന്നറികിലും ഞാനെന്‍റെ
ചെറുബാല്യത്തിനായ് കാത്തിരുന്നു

അമ്മതന്‍ അമ്മിഞ്ഞപ്പാലിന്‍ രുചിയും
അച്ഛന്‍ തന്‍ കൈയ്യാല്‍ പിച്ച നടന്നതും
ചേട്ടനും ചേച്ചിയും വാരിപ്പുണര്‍ന്നതും (തിരികെ)

കുഞ്ഞരിപ്പല്ലിനാല്‍ ചേച്ചിയെ കടിച്ചതും
കുഴിയാന തുമ്പിയും മഞ്ഞക്കിളിയും
പിന്നെ കറുമ്പിപ്പശുവില്‍ അകിടിന്‍ ചുവട്ടിലും
കുഞ്ഞിക്കുറുമ്പന്‍കിടാവിന്‍ മണിയൊച്ചയും (തിരികെ)

ചെത്തിയും തുമ്പയും പിച്ചിയും
പൂക്കളം തന്നിലെ ഓണത്തപ്പനും
മണ്ണപ്പവും പിന്നെ പ്ലാവില പാത്രവും
മണ്‍കഞ്ഞി മൊത്തിക്കുടിച്ചതും (തിരികെ)

വയലിന്‍ വരമ്പിലെ ഞണ്ടും ഞവളിയും
തവളയും കുടകനും തഴുതാമയും
ചൂണ്ടയില്‍ തൂങ്ങുന്ന മീനിന്‍ പിടച്ചിലും
മച്ചിങ്ങതോടിനാല്‍ പന്ത് കളിച്ചതും (തിരികെ)

തിരികെതരികില്ലെന്നറികിലും ഞാന്‍ കേണു
തിരികെ വരാത്ത എന്‍ ബാല്യത്തിനായ്
ഞാന്‍ കേണു എന്നുടെ ഈശ്വരനോട്





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+