follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

നീർകോലി കടിച്ചാലും അത്താഴം മുടങ്ങും

സീമ രെജിത്, കുവൈറ്റ് » Posted : 17/02/2017വളരെ യാദൃശ്ചികമായി ഉച്ച ഭക്ഷണ നേരത്ത് എന്റെ ഒരു സുഹൃത്ത്‌ ആഹാരം നമ്മൾ കളയുന്നതിനെക്കുരിച്ചു സംസാരിക്കാൻ ഇട വന്നു .അപ്പോഴാണ് അറിയാതെ തന്നെ പല കാര്യങ്ങളും മനസ്സിലേക്ക് ഓടിവന്നത് .

ഭക്ഷണത്തിന്റെ വില അറിയാമെങ്കിൽ കൂടി പലപ്പോഴും നാം അറിയാതെ തന്നെ കളയുന്ന ഒന്നാണ് "ആഹാരം". ജീവന്റെ തുടിപ്പ് നിലനിര്തുവനായ് ഒഴിച്ച് കൂടാൻ കഴിയാത്ത മൂന്നു കാര്യങ്ങളിൽ ഒന്നാണ് ഭക്ഷണം .

ബാല്യ കാലം മുതൽ കണ്ടും കേട്ടും അനുഭവിച്ചു അറിയുന്ന ഒന്നാണ് ആഹാരത്തിന്റെ മൂല്യ ത്തെക്കുറിച്ച് .ജീവനുള്ള ഏതു ഒരു ജീവിക്കും ഒഴിച്ച് കൂടാൻ കഴിയാത്ത പ്രാഥമിക കാര്യങ്ങളിൽ ഒന്നാണ് ആഹാരം. ആഹാരം ,പാർപ്പിടം, വസ്ത്രം . ഇതിൽ ഏതിനാണ് പ്രാധാന്യം എന്ന് ചോദിച്ചാൽ ഒരു ഉത്തരം പറയാൻ ബുദ്ധിമുട്ടാകും .

അവിചാരിതമാഴി പറഞ്ഞ കാര്യം ആണെങ്കിലും പെട്ടെന്ന് മനസ്സില് ഓടി എത്തിയത് അച്ഛന്റെ മുഖം ആണ്. ഓർമയിൽ എന്നും മായാതെ നില്ക്കുന്ന ഒരു കാഴ്ച ആയിരിന്നു ഭക്ഷണ ത്തിനു തൊട്ടു മുൻപ് കണ്ണുകൾ അടച്ചു മവ്നമായി പ്രാതിക്കുന്ന അച്ഛന്റെ മുഖം. മിത ഭാഷി ആയ അച്ഛനിൽ നിന്നും പറയാതെ മനസ്സിലാക്കിയ ഒരു നല്ല കാഴ്ച ആയിരിന്നു അത്. പക്ഷെ പലപ്പോഴും അങനെ ചെയ്യുവാൻ എനിക്ക് സാദിക്കാതെ പോകുന്നു. എപ്പോഴും ഏതൊരാൾക്കും എളുപ്പം പറയുവാൻ കഴിയുന്ന ഒരു മുടതൻ ന്യായം ആണ് എനിക്ക് സമയം കിട്ടാനേ ഇല്ല എന്ന്.

എത്ര തിരക്കുകൾ ആയാലും എപ്പോഴെങ്കിലും ഒന്ന് സമാധാനമായി ആഹാരം കഴിക്കുമ്പോൾ ആദ്യം ഓടി എത്തുന്നത് അച്ഛന്റെ മുഖം ആണ്.

നമുക്കും നമ്മുടെ കുഞ്ഞുങ്ങൾക്കും അറിയാൻ കഴിയാതെ പോകുന്ന ഒന്നാണ് " പട്ടിണി".ഇന്നത്തെ തലമുറയോട് "പട്ടിണി" എന്ന വാക്ക് പറയുമ്പോൾ തന്നെ അടുത്ത ചോദ്യം ഉയരും അത് എന്താണെന്നു .എന്നിരുന്നാലും നമ്മൾ നമ്മുടെ വരും തലമുറയോട് ആഹാരത്തിന്റെ മൂല്യത്തെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ട ഒന്നാണ്.

കുട്ടികൾ എല്ലാവരും തന്നെ എന്ന് ഫാസ്റ്റ് ഫുഡ്‌ ലോകത്താണ് .സാന്‍വിച്, ബർഗർ ഇവയൊക്കെ സുലഭമായി കിട്ടുന്ന ഈ ലോകത്ത് അതൊന്നും ഇല്ലാതെ ഒരു കാലത്തേ കുറിച്ച് ചിന്തിക്കുവാൻ അവർ മെനക്കെടാറില്ല.

സമയവും കാലവും കുതിച്ചോടുന്ന ഈ ലോകത്ത് പണ്ട് നമ്മൾ രുചിച്ചു നോക്കിയ പല രുചി ഭേദങ്ങളും അന്യമാഴി കൊണ്ടിരിക്കുന്നു, ഫാസ്റ്റ് ഫുഡ്‌ ശ്രംഖല യുടെ കുതിച്ചു കയറ്റം എന്ന് ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിയിരിക്കുന്നു.

ഒരു കടലോര ഗ്രാമത്തിൽ ജനിച്ചു വളര്ന്ന എനിക്ക് ആഹാരത്തിന്റെ മൂല്യം നന്നായ് മനസ്സിലായി ട്ടുണ്ട് .കുട്ടി കാലത്ത് അമ്മയുടെ അടുത്ത് വാശി പിടിക്കുമ്പോൾ അച്ഛൻ സൌമ്യമായി പറയും നിങ്ങൾ കുട്ടികൾ ആണ് ഇപ്പോൾ നിങ്ങൾക്ക് ഇതിന്റെ വില അറിയില്ല എന്ന്.അച്ഛന്റെ ആ കുഞ്ഞേ എന്ന് പറഞ്ഞു തുടങ്ങ്ങുന്ന വാക്കുകളിൽ എല്ലാം മനസ്സിലാക്കി തരുന്നുണ്ടാവും .നിങ്ങളുടെ പല കുട്ടുകാരും എത്രെയോ ദിവസങ്ങളായ് ആഹാരം കഴിക്കാതെ ഇരിക്കുന്നുണ്ട്‌ . പലപ്പോഴും ഒരിറ്റു കഞ്ഞി വെള്ളത്തിനായി നിറ കണ്ണ് കളുമായി കാത്തിരിക്കുന്നത് നിങ്ങൾ കാണാതെ പോകരുത് .അതുകൊണ്ട് ആഹാരത്തിന്റെ മുന്നില് വെച്ച് ഒരിക്കലും ആഹാരം വേണ്ട എന്നു മാത്രം പറയരുത്.

ഋതു ക്കൾ മാറി മാറി വരുമ്പോൾ ആഹാരത്തിനായി കാത്തിരിക്കുന്ന എത്രെയോ പരിജിതമോ അപരിജിതമോ ആയ എത്ര എത്ര മുഖങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. വിശന്നു വരുന്ന ഏത് ഒരാൾക്കും നമ്മുടെ വാതിലുകൾ അടക്കാതെ നോക്കാൻ നാം വരുന്ന തലമുറക്കും കൂടി പറഞ്ഞു കൊടുക്കണം .

ആഹാരം കളയു ന്നതിനെ കുറിച്ച് ആലോചിച്ചപ്പോൾ വര്ഷങ്ങള്ക്ക് മുൻപ് മനസ്സിനെ വളരെയടികം സ്പർശിച്ച ഒരു സംഭവം ആണ് എന്റെ ഓര്മകളിലേക്ക് എത്തുന്നത് കാലം എത്ര കടന്നു പോയിരിക്കുന്നു എങ്കിലും അവ്യക്തമായ് ആ ബാലികയുടെ മുഖം എന്റെ മനസ്സിനെ ഇന്നും നൊമ്പര പെടുത്തുന്നു . കലാലയ ജീവിതതിനിടയിൽ വീണു കിട്ടിയ വിനോദ സഞ്ചാര യാത്രയിൽ ആണ് നൊമ്പര പെടുത്തുന്ന ആ പെൺകുട്ടി എന്റെ കണ്ണ് കളിൽ പെടുന്നത് .

ആറു ദിവസത്തെ യാത്ര ആയിരിന്നു മൈസൂർ, ഊട്ടി തുടങ്ങിയ സ്ഥലങ്ങൾ ഒക്കെ ചുറ്റി കണ്ട ശേഷം അഞ്ചാം നാൾ മദുര വഴി തിരികെ വരുന്ന യാത്രക്കിടയിൽ വണ്ടി ഒരിടത്തു നിർത്തിയപ്പോൾ വീട്ടിൽ നിന്നും കൊണ്ട് പോയ പല ആഹാര സാതാനഗളും പാഴാകാൻ തുടങ്ങിയപ്പോൾ ഞങ്ങളിൽ പലരും അവിടെ കണ്ട വേസ്റ്റ് ബിന് ലേക്ക് bread പാക്കറ്റ് വലിച്ചെറിഞ്ഞു . അപ്പോഴേക്കും വണ്ടി പതിയെ ചലിച്ചു തുടങ്ങിയിരിന്നു.

അപ്പോൾ വെറുതെ ഒന്ന് പിന്നിലേക്ക്‌ നോക്കിയ്പോൾ കണ്ട കാഴ്ച ഇന്നും വേദന ഉളവാക്കുന്നതാണ് .ചപ്പു ചവറുകൾ പിറക്കുന്ന ഒരു കൂട്ടം കുട്ടികൾ ഓടി വന്നു ഞങൾ കളഞ്ഞ ആ പൊതികൾ ആർത്തിയോടെ എടുക്കുന്ന കരളയിപ്പിക്കുന്ന കാഴ്ച ആണ് കാണാൻ കഴിഞ്ഞത് .

കൂടത്തിൽ വലിപ്പം തോന്നിക്കുന്ന ഒരു പെൺകുട്ടി ആണ് ആ പൊതികൾ പെറുക്കി എടുത്തത്‌. അവളുടെ കണ്ണുകളിലെ തിളക്കവും ആശ്സവും ഇന്നും എന്റെ മന്സിൽ മായാതെ നില്ക്കുന്നു .

ലോകത്ത് ഒരു മില്യൺ ആൾക്ക്കാർ ഇന്നും ഭ്ക്ഷനതിനായ് കാത്തിരിപ്പു തുടരുന്നു . എന്തിനു നമ്മുടെ കൊച്ചു നാട്ടിലും ഇന്നും പല ആദിവാസി ഊരുകളിലും മൂന്ന് നേരം പോയിട്ട് ഒരു നേരം പോലും ആഹാരം കിട്ടാതെ കുഞ്ഞുങ്ങൾ മുതൽ വന്ദ്യ വയൊദികർ വരെ ഇന്നും ഉണ്ട്. ഓരോ ദിവസവും മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കാണുമ്പോൾ സ്വയം ചോദിച്ചു പോകും എത്ര ഏറെ പുരോഗമിച്ച നമ്മുക്ക് എന്തുകൊണ്ട് മനുഷ്യന്റെ പ്രാഥമിക ആവിശ്യ്മായ ഭക്ഷണം.

എത്തിച്ചു കൊടുക്കാൻ സാദിക്കാത്തത്. എന്റെ കൊച്ചു ഗ്രാമം ഒക്കെ എന്ത് മാറി ഇരിക്കുന്നു അതുപോലെ നാം ഓരോ രുതരും വിചാരിച്ചാൽ ഒഴിവാക്കാൻ കഴിയുന്ന ഒന്നാണ് " പട്ടിണി."

ഭക്ഷണം ആവിശ്യത്തിന് മാത്രം ഉണ്ടാക്കുക . ആവിശ്യ സാധനങൾ മാത്രം വാങ്ങാതെ മാർജിൻ ഫ്രീ ഷോപ്പിൽ കാണുന്ന ഓരോ സാധനവും വാങ്ങി കൂട്ടി വാരാന്ധ്യം അതെല്ലാം എടുത്തു വേസ്റ്റ് ബിന് ലേക്ക് എറിയുന്ന നമ്മുടെ ശീലം നാം മാറ്റി എടുക്കണം .അല്ലെങ്കിൽ എന്തിനു അധികം പറയണം ഈ അടുത്ത നാളുകളിൽ നാം കണ്ടും കേട്ടും അറിഞ്ഞതാണ് അവിചാരിതമായി ചെന്നൈ യിലെ " പ്രളയം."

പ്രളയം മൂലം ഒരു നേരത്തെ ഭക്ഷണത്തിനായി ജാതിയോ ,മതമോ , വര്ഗമോ നോക്കാതെ ഉയര്ന്നു വന്ന ഓരോ കയ്യുകളും നമുക്ക് ഓരോരുത്തര്ക്കും ഉള്ള പ്രകൃതിയുടെ ഒരു ഓര്മ പെടുത്തൽ ആണ്.

ആ ഉയര്ന്നുവന്ന ഓരോ കയ്യുകളും നാളെ ഉയര്ന്നു വരാതിര്ക്കാനായി നാം ശ്രെധിക്കണം.നമ്മൾ കുട്ടി കാലത്ത് കേട്ടിട്ടില്ലേ ചോണൻ ഉറുമ്പിന്റെ കഥ . മഴക്കാലം എത്തുന്നുതനിനു മുൻപ് തന്നെ നെല്മണി തേടിയുള്ള യാത്രകൾ.വaraരി വരി ആയി നെല്മണി ആയി തിരികെ വരുന്ന കാഴ്ച എത്രയോ തവണ കൌവ്തകതോടെ ഞാൻ നോക്കി ഇരിന്നുട്ടിഉണ്ട് .മഴക്കാലം എത്തുമ്പോൾ നെൽമണികൾ തന്റെ ചങ്ങാതി മാരുമായി പങ്കിടുകയും ചെയ്യുന്ന കാഴ്ചകൾ നമുക്ക് നമ്മുടെ കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടതാണ് .

പണ്ടൊക്കെ കഥകളിലും സിനിമയിലും കണ്ടിടുള്ളതാണ് നമ്മുടെ ഒക്കെ തറവാട് വീടുകളിൽ അത്താഴത്തിനു മുന്പായി അത്താഴ പഷ്നിക്കർ ഉണ്ടോ എന്നുള്ള ചോദ്യം . ആരും ഇല്ല എന്നു ഉറപ്പു വരുത്തിയ ശേഷം ആണ് അവിടെ ഉള്ളവർ ഒക്കെ ഭക്ഷണം കഴിച്ചിരുന്നത്.ഇതൊന്നും ഈ കാലത്ത് നടക്കാത്ത ഒന്നാണ് .

അതുപോലെ നാം ഓരോരുത്തരും ഈ തിരക്കു പിടിച്ചു ഓടുന്നുതിനിടയിൽ ഒന്നു തിരിഞ്ഞു നോക്കണേ ആരെങ്കിലും ഒരു കൈയ് നീട്ടുന്നുണ്ടോ എന്ന്‌. ആ കൈയ് ഒരിക്കലും നാം കണ്ടില്ല എന്ന്‌ നടിക്കരുത്. അല്ലെങ്കിൽ പണ്ടുള്ളവർ പറഞ്ഞു കേട്ടിട്ടില്ലേ "നീർകോലി കടിച്ചാലും അത്താഴം മുടങ്ങും "

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+