follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

ഒന്നുമില്ലാത്തവർ

ബിനു ഇടപ്പാവൂർ കുവൈറ്റ് » Posted : 08/05/2017



കഠിനമെന്ന തോന്നൽ
പരാജയം ഉറപ്പിക്കൽ ആകാം

ഉറുമ്പുകൾക്കു
അരിമണി വലിച്ചുകൊണ്ടുള്ള യാത്ര
എത്രയോ കഠിനമെന്നു തോന്നാം .
എവിടേയോ എപ്പോഴോ അവസാനിക്കുന്ന യാത്ര
ആസ്വദിക്കുന്ന അവർ ഗുരുക്കളാണ്.

മല മുകളിൽ കയറി
താഴേക്ക് നോക്കി
ഞാൻ എന്ന ഭാവം മനസിന്റെ
ഉള്ളറയിൽ വിതച്ചു
കൊയ്ത്തുകാലം കാത്തിരുന്നു പ്രമാണി.

യാചിക്കുന്നവന്റെ കൈ
തട്ടിമാറ്റുന്ന നീ ,
സ്നേഹ നദിയെ വൃദ്ധസദനത്തിലേക്ക്
ഒഴുക്കിവിട്ട്
പണത്തിന് മുകളിൽ അടയിരിക്കുന്നു.

ഒന്നും നിനക്ക് സ്വന്തമല്ലെന്നു
പറയുന്ന കാറ്റിനെ ആട്ടിയോടിക്കുന്നു.
ഉറപ്പായിട്ട്
കയറിവരുന്ന അതിഥിക്ക്
എല്ലാം കാഴ്ചവെച്ചു
വെറും കയ്യോടെ യാത്രയാകുന്നവർ
മദ്ധ്യേ കാണുന്നു
മലമുകളിൽ കയറിവനെയും
യാചകനെയും പിന്നെ കുറെ ഉറുമ്പുകളെയും





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+