follow us

1 USD = 64.251 INR » More

As On 20-09-2017 09:25 IST

ജാസ് ചിന്തകളില്‍ ഇന്ന് "ഞാനൊരു പ്രവാസി ഭാര്യയാണ് "

ജയന്‍ കൊടുങ്ങല്ലൂര്‍ [email protected] » Posted : 11/05/2017ഞാനൊരു പ്രവാസി ഭാര്യയാണ് എന്നെ നിങ്ങൾ ഐശൂന്നൊ,പാത്തൂന്നൊ,നബീസൂന്നൊ എന്ത് പേര് വേണമെങ്കിലും വിളിച്ചോളൂ എനിക്കിഷ്ടം ഐഷൂന്നാട്ടൊ . വിവാഹം കഴിഞ്ഞ്‌ ഒരു വർഷം കഴിയുന്നതിന് മുന്നേ ഞാൻ ഭർത്താവിനൊപ്പം പ്രവാസത്തിലെത്തി വിവാഹം കഴിഞ്ഞ അന്ന് തന്നെ എന്റെ ഉമ്മ അതിനുള്ള കരുക്കൾ നീക്കി തുടങ്ങിയിരുന്നു എന്ന് വേണം പറയാന്‍

"ടാ സമദേ നീ പോകുമ്പോൾ ഇവളേയും അങ്ങോട്ട്‌ കൂട്ടികൊണ്ട്‌ പൊയ്ക്കോട്ടെ " ഇക്ക ഒന്നും മിണ്ടിയില്ല ഗൾഫിലേക്ക്‌ എന്നെ പെട്ടെന്ന് കൊണ്ട്‌ പോരാനുള്ള അവസ്ഥയിലായിരുന്നില്ല അദ്ദേഹം നല്ലൊരു വീട ഒത്ത് കിട്ടണം അത്‌ കൂടാതെ നിലവിലുണ്ടായിരുന്ന പ്രൊഫഷണൽ ഫാമിലി വിസക്ക്‌ അനുകൂലവുമായിരുന്നുമില്ല
ഇതിനെക്കെ നല്ലൊരു ചിലവ്‌ മുന്നിൽ കണ്ട്‌ ഇക്ക എന്നെ കൊണ്ട്‌ പോകുന്നതിൽ നിന്ന് ഒഴിഞ്ഞ്‌ മാറി

"ടീ ഐഷു ഞാൻ എല്ലാം കൊല്ലവും വരുമല്ലൊ പിന്നെന്തിനാണ് നീ ഇത്ര വാശി പിടിക്കുന്നെ "സത്യത്തിൽ ഞാനായിരുന്നില്ല വാശി പിടിച്ചിരുന്നത്‌ ഉമ്മയായിരുന്നു ഉമ്മ പാവമാണെന്ന് ഞാൻ പറയും പക്ഷെ നിങ്ങൾക്കത്‌ തോന്നണമെന്നില്ല കാരണം എന്നെ ഇക്കയെ നിരന്തരം ശല്യപ്പെടുത്താൻ ഉമ്മ ഉപദേശിച്ചിരുന്നത് സ്വന്തം മകൾക്ക്‌ നല്ലത്‌ വരാൻ വേണ്ടി മാത്രമാണ് അല്ലെങ്കിൽ മൂന്ന് നാല് പേരുള്ള ഇക്കയുടെ കുടുംബത്തിൽ പണിയെടുക്കേണ്ടി വരില്ലെ!! അവരുടെ ഉമ്മയേയും ഉപ്പയേയും നോക്കേണ്ടി വരില്ലെ !!

എന്റെ ഉമ്മ വെറും പാവമാണ് അതു കൊണ്ടാണ് പല ഉപദേശങ്ങളും എനിക്ക്‌ തന്ന് കൊണ്ടിരുന്നത്‌
എന്തായാലും എന്റെ ഭർത്താവ്‌ ഒരുപാട്‌ പ്രയാസപ്പെട്ടാണെങ്കിലും വിസ റെഡിയാക്കി തന്നു
ഗൾഫിലേക്ക്‌ പോരുന്നതിന് മുന്നേ സകല കൂട്ടുകാരികളെയും വിളിച്ചു ഞാ൯ ഗൾഫിൽ പോകുന്ന കാര്യം കുറച്ച്‌ അഭിമാനത്തോടെ തന്നെയാണ് പറഞ്ഞത്‌ പലരും അസൂയയോടെ മൂക്കത്ത്‌ വിരൽ വെച്ചിട്ടുണ്ടാകണം
വെയ്ക്കൂല്ലൊ!! കാരണം പലരുടേയും ഭർത്താക്കന്മാർ എത്ര കൊല്ലമായി ഗൾഫിൽ പോയിട്ട് ഇത്‌ വരെ ഒന്ന് വിസിറ്റിങ്ങിന് പോലും കൊണ്ട്‌ പോയിട്ടില്ല ;ദേ താൻ. വിവാഹം കഴിഞ്ഞ് ഒരു വർഷമായില്ല അതിന് മുന്നേ ഗൾഫിലേക്ക്‌ പോകുന്നു.ഇനി പാറി പറന്ന് നടക്കണം പക്ഷെ എയർപ്പോർട്ടിന് പുറത്തിറങ്ങിയപ്പോഴത്തെ ചൂട്‌ തന്നെ ഭയപ്പെടുത്തുന്നതായിരുന്നു നല്ല എയർ കണ്ടീഷനിംഗ്‌ കാറായിട്ട്‌ പോലും വിയർക്കുന്നുണ്ടായിരുന്നു

ഈ ചൂട്‌ എന്നുമുണ്ടാകൊ എന്റെ സംശയങ്ങൾ തുടങ്ങി "ഇല്ല ഒരു ആറുമാസം അത്‌ കഴിഞ്ഞ്‌ ഇതിനെ കവച്ച്‌ വെയ്ക്കുന്ന തണുപ്പും പ്രവാസിക്ക്‌ നല്ല സുഖമല്ലെ!!! "അവസാനം.പറഞ്ഞത്‌ എനിക്കിട്ട്‌ തന്ന താങ്ങാണെന്നറിയാം
ലേശം ദേഷ്യമുണ്ടാകും അത്രക്ക്‌ പ്രയാസപ്പെട്ടാണല്ലൊ വിസയെടുത്തത്‌ വണ്ടി ചെന്ന് നിന്നത്‌ നിരവധി ഫ്ലറ്റുകളുള്ള ഒരു ഏരിയയിലാണ്; മൂന്നാം നിലയിലായിലാണ് ഞങ്ങളുടെ ഫ്ലാറ്റ്‌ കോവണി കയറി അവിടെയെത്തിയപ്പോഴേക്കും നല്ലൊരു പരുവമായി മൂന്ന് റൂമുള്ള എല്ലാ സൗകര്യങ്ങളോട്‌ കൂടിയുള്ള ഫ്ലാറ്റ്‌ എന്നാലും മനസ്സിലെ വിഷമം തുറന്ന് പറയാതിരുന്നില്ല "താഴത്തെ ഫ്ലാറ്റായിരുന്നെ ഈ പടി കയറണ്ടായിരുന്നു"
"എന്റെ പൊട്ടിക്കാളി ഐഷൂ ;ഈ ഫ്ലാറ്റിന്റെ രണ്ടിരട്ടി കൊടുക്കണം താഴത്തെ ഫ്ലാറ്റിന് ഇത്‌ തന്നെ ഒരു വിധത്തിൽ ലഭിച്ചതാണ് "

ആ വിഷമം മായ്ച്ച്‌ കളയാനായാണ് അടുത്ത ചോദ്യമെടുത്തിട്ടത്‌ "ഇക്കാ നമ്മുടെ അടുത്ത്‌ മസിക്കുന്നവരെക്കെ നമ്മുടെ പാലക്കാട്ടുകാരാണൊ " "അതേ ദേ ആ പതിനഞ്ചാം നമ്പർ ഫ്ലാറ്റ്‌ കണ്ടൊ അവര് നമ്മുടെ പട്ടാമ്പീലുള്ളവരാണ് " "ആഹാ അതെയോ എന്നാലവരെയൊന്ന് പരിചയപ്പെടണം " ഇക്ക ഒരു ചിരിയും ചിരിച്ച്‌ കുളിക്കാനായി ബാത്ത്‌ റൂമിലേക്ക്‌ കയറി പിറ്റേന്ന് ഇക്ക ജോലിക്ക്‌ പോയി കഴിഞ്ഞപ്പോൾ ആകെ ബോറടി തോന്നി എന്ന പിന്നെ പട്ടാമ്പിക്കാരെ ചെന്നൊന്ന് പരിചയപ്പെടാമെന്ന് വെച്ചു കോളിംഗ്‌ ബെല്ല് അമർത്തി ഒന്നടിച്ചു അകത്ത്‌ നിന്ന് കേട്ട പരിചയമില്ലാത്ത ഒരു ഭാഷ എന്നാലും മലയാളിയാണെന്ന് അറിയിക്കാനായി ഉച്ചത്തിൽ പറഞ്ഞു "ഞാൻ അയൽപക്കത്തെ പുതിയ താമസക്കാരിയാണ് " പെണ്ണിന്റെ ശബ്ദമായത്‌ കൊണ്ടാകാം ആ വീട്ടുകാരി പുറത്തേക്ക്‌ വന്നു ആജാനുബാഹിയായ ഒരു കറുത്ത സ്ത്രീ അവരെ കണ്ടപ്പോള്‍ കാര്യം
പന്തിയല്ലാന്ന് മനസ്സിലായി ഇക്ക പറ്റിച്ചതാണ് ഒരു സോറിയും പറഞ്ഞ്‌ റൂമിന്റെ നേരെ കൈ നീട്ടി ഒറ്റ ഓട്ടമായിരുന്നു സത്യത്തിൽ അതൊരു സുഡാൻ സ്വദേശിയുടെ റൂമായിരുന്നു വേറെയും അടുത്തടുത്ത്‌ റൂമുകളുണ്ടായിരുന്നെങ്കിലും അതിലെല്ലാം അറബി വംശജരായിരുന്നു അത്‌ കൊണ്ട്‌ ഇക്ക് ജോലിക്ക്‌ പോയി കഴിഞ്ഞാൽ ഒറ്റപ്പെട്ട പോലെയായി പുറത്തിറങ്ങി ആരോട്‌ സംസാരിക്കും ഏകാന്തതയിലിങ്ങനെ ഇരിക്കുമ്പോൾ പേടി തോന്നും എന്തെങ്കിലും സംഭവിച്ച്‌ പോയാൽ ആരാണ് അറിയുക ഇക്കയുടെ ജോലി സ്ഥലം പത്ത്‌ പതിനഞ്ച്‌ കിലോ മീറ്റർ അപ്പുറമാണ് ഉച്ചക്ക്‌ വന്നാൽ ഭക്ഷണം കഴിക്കുന്നതിന് പോലും സമയമുണ്ടാകാറില്ല പിന്നെയെങ്ങനെ ഒന്ന് സംസാരിക്കും

വൈകീട്ട്‌ എത്തി ടീവി കാണലും ഭക്ഷണം കഴിക്കലും ഒരുമിച്ചാകും അതിനിടയിലെവിടെ സംസാരിക്കാൻ
നാട്ടിലായിരുന്നപ്പോൾ ഒരു മണിക്കുർ ഇടവിട്ട്‌ നെറ്റ്‌ ഫോൺ വിളിക്കുമായിരുന്നു ഇപ്പോൾ വല്ലപ്പോഴും ഓഫീസീന്ന് വിളിച്ചെന്നായി ഇനി ഞാനെങ്ങാനും അങ്ങോട്ട്‌ വിളിച്ചാൽ ഇഷ്ടക്കേടായി എന്തെങ്കിലും പറയുകയും ചെയ്യും ഉമ്മാനോട്‌ ഇപ്പോള്‍ അൽപം നീരസമായി തുടങ്ങി നാട്ടിൽ എന്ത്‌ രസമായിരുന്നു
നാട്ടുകാരേയും ,സ്വന്തക്കാരേയും അയൽക്കാരേയും കാണാം എത്ര കല്ല്യാണങ്ങളാണ് മിസ്സായത്‌ ഈ അടച്ചിട്ട മുറിയുടെ ഏകാന്തത എന്നെ വല്ലാതെ വീർപ്പ്‌ മുട്ടിക്കുന്നു അപ്പോഴും എനിക്ക്‌ സംശയം ബാക്കിയായി ഒന്നുണ്ട്‌ പത്തും പന്ത്രണ്ടും വർഷം പ്രവാസ കുടുംബിനികളായി നിൽക്കുന്ന ഇത്തമാർ എങ്ങനെയാണ് അവരുടെ ജീവിതം മുന്നോട്ട്‌ കൊണ്ട്‌ പോകുന്നത്‌ സൂര്യപ്രകാശമേൽക്കാതെ,നല്ലൊരു വായു ശ്വസിക്കാതെ അകത്തമ്മമാരായി വിധിക്കപ്പെട്ടവരൊ അതൊ എന്നെ പോലെ സ്വയം തിരഞ്ഞെടുത്തവരൊ അറിയില്ല ഒന്നറിയാം വലിയ പത്രാസുള്ള ഗൾഫുകാരല്ല ഞാനും, അവരും ...... ഭർത്താക്കന്മാരോടൊപ്പം ജീവിതം ജീവിച്ച് തീ൪ക്കണമെന്ന കൊതിയോടെ സ്വാതന്ത്രത്തെ ഹോമിച്ചവർ ..... പക്ഷെ ഞങ്ങൾ അത്‌ ആസ്വദിക്കുന്നു വേദനയും ചിലപ്പോൾ സുഖമാണ് വേണ്ടപ്പെട്ടവരോടൊപ്പമാകുമ്പോൾ ഐശൂ......

:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+