follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

അവൾ വിവാഹിതയായിരുന്നു ....

റോസ് സൈഗോ » Posted : 12/05/2017അതുതന്നെയാണ് അവനിലേയ്ക്കടുക്കാൻ പ്രേരിപ്പിച്ച ഘടകവും. പുലർച്ചെഉണർന്ന് വീട്ടു ജോലികളെല്ലാം ഒരു വിധം ഒതുക്കി ഭക്ഷണം കഴിച്ചു എന്നു വരുത്തി ഒരുങ്ങിയും ഒരുങ്ങാതെയും ഓഫിസിലേയ്ക്കോടി

കിട്ടുന്ന പണം കളളു ഷാപ്പിലും വേശ്യാഗൃഹത്തിലും നിക്ഷേപിച്ച് കൈയ്യിലേ പണം തീരുബോൾ മാത്രം വീട്ടിൽ വരുന്ന ഭർത്താവ്. അവളുടെ മുൻപിൽ കൈനീട്ടി . അയൽപക്കമറിയാതിരിക്കാൻ ആ കൈയ്യിൽ പണം വച്ചുകൊടുക്കുബോഴും മനസിൽ മാസം എങ്ങനെ കഴിയും എന്ന ചിന്ത അലട്ടി.

കുന്നോളം കൂടിക്കിടക്കുന്ന ഫയലുകളുടെ ഇടയിൽ നടുവു നിവർത്താൻ പോലും സമയം കിട്ടാതെ. വൈകി തിരികെയെത്തി വൈകിട്ടത്തേക്കു വേണ്ടതൊക്കെ ഒരുക്കി. വീടൊതുക്കുബോൾ ഉറക്കാത്ത കാലുമായി കയറിവരുന്ന ഭർത്താവിന്റെ പ്രകടനം. മദ്യത്തിന്റെ മണമുളള രാവുകളേ അവൾ ഭയന്നു. ക്ഷമയുടേയും സഹനത്തിന്റേയും നെല്ലിപ്പലകയോളമെത്തിനിൽക്കുന്ന ജീവിതാനുഭവം.

ആദ്യനാളുകളിൽ അതൊന്നും കാര്യമാക്കിയിരുന്നില്ല എന്നതാണ് വാസ്തവം. പോകെപ്പോകെ ആ അഹങ്കാരവും ആധിപത്യവും അവളുടെ വെറുപ്പിനാഴം കൂട്ടി.ഒരിറ്റു സ്നേഹത്തിനും കരുതലിനും മനസ് വല്ലാതെ കൊതിച്ചു.

അവൾ സ്വപ്നംകണ്ട ആജീവിതം ഒരിക്കലും തിരികെ വരില്ല എന്നതിരിച്ചറിവ്, സ്നേഹത്തിനുവേണ്ടിയുളള ദാഹം.എല്ലാം അവനിലേക്കടുക്കാനുളള തീരുമാനത്തിന് ധൈര്യം പകർന്നു. അവനവൾക്കു കാമദേവനായി അവന്റെ നോട്ടം അവളെ കൊത്തിവലിക്കുന്നതായിത്തോന്നി. അതൊരായിരം പുഷ്പ ബാണമായി അവളുടെ ഹൃദയത്തിലേക്ക് തുളഞ്ഞുകയറി.

സുഖമുളള നോവുകൊണ്ടവൾ പുളഞ്ഞു. അവൾ അവളല്ലാതായി. അവസ്ഥയും ചുറ്റുപാടും മറന്നു. അവനുവേണ്ടി ദാഹിച്ചു . കാത്തിരിക്കുകയായിരുന്ന അവനതറിഞ്ഞു അവളവന്റേതായി അവരൊന്നായി. പാപബോധം അലട്ടിയില്ല. തെറ്റുകളെ ശരിയാക്കുന്ന മനസിന്റെ ജാലവിദ്യ, കുറ്റബോദം ഒളിച്ചോടി. അനുഭൂതിയുടെ അഗാധതയിലേക്ക് ഊളിയിട്ടു. അവൻ നിദ്രവിട്ടുണർന്നു നാടറിഞ്ഞു പിന്നെ വീടറിഞ്ഞു.

പരപുരുഷബന്തമാരോപിക്കപ്പെട്ടവൾ. ഭർത്താവുപേക്ഷിച്ചു. വീടുപേക്ഷിച്ചു. അവനു ബോധമുദിച്ചു. തെറ്റ് തെറ്റ് എന്ന് അവൻ മന്ത്രിച്ചു.അവൾ അവന് ദുർനടപ്പുകാരിയായി. അവനും അവൾക്കന്യനായി. അവൻ നിഷ്കളങ്കന്റെ കുപ്പായമണിഞ്ഞു. വയോദികർ അവനു ഹോശന്ന പാടി.

ആണത്തമുളളവൻ, ആണാണവൻ, ഒരു സ്ത്രീയിൽ തൃപ്തനാകാൻ കഴിയില്ല. പല സ്ത്രീകളേ പ്രാപിക്കാം.പര സ്ത്രീ ബന്തം അതലിഖിതനിയമം.അമ്മൂമ്മമാരും അതു ശരി വച്ചു, ഒളിഞ്ഞുകേട്ട കൊച്ചുമകനൊരു സംശയം പരസ്ത്രീ ആരായിരിക്കണം. എവിടുന്നു തപ്പാം. അന്യന്റെ ഭാര്യ? അവിവാഹിത? പത്താം തരത്തിലെ പിൻബഞ്ചുകാരൻ ഗൂഗിളിന്റെ ഗുണനപ്പുറങ്ങളുടേയും സങ്കലന പട്ടികയുടേയും ആരാധകൻ ഒളിഞ്ഞു നോട്ടത്തിലഗ്രഗണ്യൻ.

പുതു തലമുറയുടെ പ്രതീകം സംശയം സ്വാഭാവികം. സ്ത്രീകൾ അവനെ കൂട്ടത്തോടെ ആക്രമിച്ചു.. ഉത്തരം കിട്ടാത്തതിൽ കുണ്ഠിതം. നിരാശ മാറ്റാൻ ഗൂഗിളിലഭയം തേടി. പലസ്ത്രീ ബാന്തവമാകാമെന്ന ഓർമപ്പെടുത്തൽ ഒരു സമാധാനമണ്ഡലത്തിലേക്കെറിയപ്പെട്ടു. ഒരാളുടെ മുഖം തന്നെ ആജീവനാന്തം ചിന്താതീതം. താലികെട്ടി ബോറടിക്കട്ടെ. എന്നാത്മഗതം

വിവാഹിതകളുടെ അസഹിഷ്ണുത, അരാചകത്വം. തങ്ങൾക്കന്യമായത് ആരും അനുഭവിക്കണ്ട എന്ന ദുശാഠ്യം. അതോ ആവോളമാസ്വദിക്കുന്നതിന്റെ ഗർവോ, അവളിൽ തീമഴ വർഷിച്ചു. പുലഭ്യം പറഞ്ഞു. ആണിനെ കറക്കിയെടുക്കുന്നവൾ. "അമ്മാ ആണല്ലേ പെണ്ണിനേ കറക്കുന്നത്."പുത്രിയുടെ സംശയം. പ്രായമായവർ സംസാരിക്കുന്നിടത്ത് നിനക്കെന്താടീ കാര്യം, പൊക്കോ അവിടുന്ന്, അസത്തേ. ഉത്തരം മുട്ടുബോഴുളള കൊഞ്ഞനം കുത്ത്.
അനാധികാലംതൊട്ടേ പിൻതുടരുന്ന ചെപ്പടിവിദ്യ അനുവധനീയം. എന്റെ സ്കൂളിലങ്ങനാ ചെക്കൻമാരാ കറക്കൻമാർ കിറുക്കൻമാർ. കുറുബത്തി നാക്കുനീട്ടി.

അവൾ അവർക്കഭിസാരികയായി, അവനോ ദൈവപുത്രനായി വിമോചിതനായി വിരാചിച്ചു. . കുറ്റം അവളുടേതു മാത്രമാകുന്നു. ഇതാഭാസം വിരോധാഭാസം ചോദ്യം ചെയ്യപ്പെടേണ്ടത്. അരു ചോദ്യം ചെയ്യാൻ.. നാട്ടുകൂട്ടം, ആണുങ്ങൾ കവലകൾ തോറും കൂടി. അവൻ നായകനായി.

അഭിനന്ദനങ്ങൾക്കൊണ്ടു മൂടി, ശിഷ്യത്വം സ്വീഹരിച്ചു.പയറ്റിയ അടവുകൾക്കായി കാതോർത്തു. പൊതു ജനമദ്ധ്യത്തിൽ സദാചാരവാദികളായി. രഹസ്യമായിരക്ഷകർത്താക്കളായി. സഹായങ്ങൾ പ്രഖ്യാപിച്ചു. , കുറുക്കൻ ഒരിയിടാൻ പോലും മടിക്കുന്ന കറുത്തപക്ഷത്തിലെ ഇരുണ്ട രാവുകളേ സ്വപ്നം കണ്ടു. ഏറുകണ്ണും കടക്കണ്ണും എറിഞ്ഞു.

അവൾ പെണ്ണ് അഭിനവ വനിത വിദ്യാസംമ്പന്ന, പ്രണയിനി പെണ്ണിന്റെ വ്യക്തിത്വത്തിനും അവളുടെ പ്രണയത്തിനും വിലകല്പിക്കാത്ത, അവളെ മനസിലാക്കാത്ത മാംസത്തിനു മാത്രം വിലയിടുന്ന ആണും പെണ്ണും കെട്ടവരുടെ, മുൻപിൽ അടിയറവുപറയാൻ തയ്യാറല്ലാത്തവൾ. ആൺതുണയില്ലാതെ ജീവിക്കാൻ തന്റേടമുളളവൾ.

ജീവിച്ചതും അങ്ങനെയായിരുന്നല്ലൊ അന്തിക്കൂട്ടിനു മാത്രമായൊരാൺതുണ , അതിനി ആവശ്യമില്ല. തീരുമാനം ഉറച്ചതായി. അവൾ മുളകുപൊടിയും സെയ്ഫ്റ്റിപ്പിന്നും കൈയ്യിൽകരുതി. വെട്ടുകത്തിക്ക് തലയിണയുടെ അടിയിലേക്ക് സ്ഥാനക്കയറ്റം കിട്ടി

നാട്ടുകൂട്ടത്തിനിടയിൽ ഒരാളുടെ സംശയം ബാക്കിയായി. "എങ്കിൽ എന്റെ ഭാര്യ പതിവ്രതയാവണം എന്ന സങ്കൽപം ബാലിശം". അവരതേറ്റുപാടി ബാലിശം ..ബാലിശം ..

അത് ആയിരം തലയുളള കാളസർപ്പമായി ഫണം വിടർത്തി . കാളകൂട വിഷമായി മനസുകളിലേക്ക് പടർന്നു.

:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+