follow us

1 USD = 64.251 INR » More

As On 20-09-2017 09:25 IST

അമ്മ സ്വപ്നങ്ങൾ

സീമ രജിത്, കുവൈറ്റ് » Posted : 13/05/2017

അശാന്തിയുടെയും പിരിമുറുക്കങ്ങളുടെയും സംഘർഷങ്ങളുടെയും സന്തോഷങ്ങളുടെയും ഇടയിൽ കൂടി കടന്നു പോകുന്ന ഒരു കൊച്ചു സന്തുഷ്ട കുടുംബം . അവിടേക്കു ഇതാ വീണ്ടും ഒരു മാതൃ ദിനം കൂടി കടന്നു വരുന്ന ഈ വേളയിൽ എന്റെ മനസ്സിനെ സ്പര്ശിച്ചതും ഇന്നും ഒരു നൊമ്പരവും പരിഭവും ആയും എന്റെ ഉള്ളിൽ ഉള്ള കുറച്ചു "അമ്മ സ്വപ്നങ്ങൾ.പ്രവാസ ജീവിതം നയിക്കുന്ന ഒരു പറ്റം അമ്മമാരുടെ ദൈന്യതയാർന്ന ഒരു പിടി ഓർമകളിലൂടെ ,ചിത്രശലഭങ്ങളുടെ ജീവിത ചക്രം പോലെ മുട്ടയിൽ നിന്നും ശലഭ പുഴു ആയും അവിടുന്ന് പ്യൂപ്പ യായും പ്രാണിലോകത്തെ സൗന്ദര്യമുള്ള ജീവിയായ ചിത്രശലഭങ്ങൾ ഭൂമിയിൽ പാറി പറന്നു നടക്കുന്നു അതുപോലെ ഓരോ കുഞ്ഞുങ്ങളും ഈ ഭൂമിയിലേക്ക്‌ പിറന്നു വീഴുന്നു.

അമ്മ അകാൻ കഴിയുക അഥവാ പ്രസവിക്കാൻ കഴിയുന്ന പെൺ‌വർഗ്ഗത്തിൽപ്പെട്ട ഏതൊരു ജീവിയും തന്റെ ഉദരത്തിൽ ഭ്രൂണാവസ്ഥയിലുള്ള ഒന്നോ അതിലധികമോ സന്താനങ്ങളെ വഹിക്കുന്നതിനെയാണ് ഗർഭം അഥവാ ഗർഭാവസ്ഥ എന്നു പറയുന്നത്. ഗർഭധാരണത്തിനും പ്രസവത്തിനും ഇടയ്ക്ക് 37 മുതൽ 42 ആഴ്ചകൾ വരെ ഉള്ള സമയം ഏതൊരു സ്ത്രിയെ സംബന്ധിച്ചു ശാരീരികവും മാനസികവുമായ മാറ്റങ്ങൾ ഓരോ ദിവസവും അവളുടെ ശരീരത്തിലൂടെ കടന്നുപോവുകയാണ്.

കുട്ടിക്കാലത്തു കുടുംബത്തിലും അയല്പക്കത്തെ വീടുകളിലും ഓരോ കുഞ്ഞുങ്ങൾ പിറന്നു വീഴുന്നതും അതിനു മുൻപുള്ള ഒൻപതു മാസത്തെ പരിചരണവും കരുതലും കണ്ടു ശീലിച്ചതുകൊണ്ടാവണം ഒരുപാടു മുൻവിധികളുമായാണ് ഞാനും "അമ്മ ആകുവാൻ തയാറെടുപ്പുകൾ നടത്തിയത് .എന്നെ പോലെ ഈ മണലാരണ്യത്തിൽ ജോലി ചെയ്യുന്ന എല്ലാ അമ്മമാരും നീണ്ട പത്തു മണിക്കൂർ ജോലി കഴിഞ്ഞു തിരിച്ചു വീട്ടിൽ വീട്ടിൽ എത്തിയാലോ വീണ്ടും അടുക്കളയിലേക്ക്. നാട്ടിൽ അമ്മയോടൊപ്പം ആയിരുന്നെങ്കിലോ എന്ന് പല പ്രാവിശ്യം പകൽക്കിനാവുകൾ കാണുവനെ കഴിഞ്ഞുള്ളു.

"അമ്മ ഉണ്ടാക്കുന്ന കറികളുടെ രുചി പലപ്രാവശ്യം നാവിൽ തുമ്പിലൂടെ ഉമിനീരായി പോയി .ആചാരം അനുസരിച്ചു ഏഴും ഒന്പതും മാസം ഏഴു കൂട്ടവും ഒന്പത് കൂട്ടം പലഹാരപൊതിയുമായ് വരുന്ന ബന്ധുക്കൾ എല്ലാം വെറും കിനാവുകൾ ആയി മാറുമ്പോൾ അനുഭവിക്കുന്ന വേദന അവർണ്ണനീയം ആണ്.

അമ്മയോ സഹാദരങ്ങളോ ആരും തന്നെ ഇല്ലാതെ മാസം തോറുമുള്ള പരിശോധനക്കായി ഹോസ്പിറ്റൽ വരാന്തയിൽ മണിക്കൂറുകളോളും കാതുകൾ കൂർപ്പിച്ചിരിക്കണം തൻ്റെ പേര് വിളിക്കായി.സ്വാഭാവിക പ്രസവത്തിൽ നിന്നും വ്യത്യസ്തമായി , ഗർഭിണിയുടെ അടിവയറും ഗർഭപാത്രവും കീറി കുട്ടിയെ പുറത്തെടുക്കുന്ന ശസ്ത്രക്രിയ ആയ സിസേറിയൻ ആണെങ്കിൽ ഉള്ള കാര്യം അതി കഠിനം തന്നെ.

നാട്ടിൽ ആണെങ്കിൽ ഏറ്റവും സംരക്ഷണം കിട്ടുന്ന ഒന്നാണ് സിസേറിയൻ. പൊക്കാനും എഴുന്നേൽപ്പിച്ചു നടത്താനും ഒരുകൂട്ടം ബന്ധുക്കൾ. സിനിമകളിൽ കാണുന്നപോലെ ലേബർ റൂമിനു വെളിയിൽ ടെൻഷൻ അടിച്ചു നില്ക്കാൻ ആരും ഇല്ല.രാവിലെ പ്രസവം കഴിഞ്ഞാൽ നമ്മുടെ പ്രിയപെട്ടവർ നമുക്ക് അരികിൽ എത്താൻ പ്രവേശന സമയം വരെ കാത്തിരിക്കണം .

കുടുംബിനിയുടെയും ഉദ്യോഗ്സഥയുടെയും റോളുകൾ ഒരേ സമയം കൈകാര്യം ചെയ്യുന്നതിന്‍റെ ആശങ്ക പലപ്പോഴും എന്റെ സഹപ്രവർത്തകർ പങ്ക് വെക്കുന്നുണ്ട്. എന്‍റെ ചെറിയ കുട്ടികളെ ഒരു വിധത്തിലും സഹായിക്കാന്‍ കഴിയാത്തതിൽ വേദന തോന്നി. അവരുടെ കളികളും കൊഞ്ചലും കുസുറുതിയും എല്ലാം വളരെ ചെറുതിലെ തന്നെ വിലക്കപെടുന്നു.

ഋതുഭേദങ്ങൾ മാറി മാറി വരുന്നതിനു അനുസരിച്ചു കുട്ടികളും വളരുന്നു.

സുഹൃത്തുക്കൾ ഒത്തുകൂടിയ ഒരവസരത്തിൽ എട്ടുമുതൽ പതിനാലു വയസ്സ് വരെ പ്രായം ഉള്ള കുട്ടികൾ ഒരേ സ്വരത്തിൽ പറയുന്നു "അമ്മ വീട്ടിൽ ഉള്ള ദിവസം ബാഡ് ഡേ ആണെന്ന്. അമ്മയും കുടുംബിനിയുമായ എന്നിൽ നിന്ന് ചുമതലകളെല്ലാം പിൻവലിക്ക പെടുകയാണോ.

അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന വിമോചനമുദ്രാവാക്യം ഉയര്‍ത്തികൊണ്ടാണ് നാലു ചുമരുകൾക്കുളളിൽ നിന്ന് കൊണ്ട് വിപ്ലവാത്മകമായി സ്ത്രീ പുറത്തേക്കു വരുന്നത്... അപ്പോൾ നഷ്ടപ്പെടുന്നത് ഇതുപോലെയുള്ള കൊച്ചു കൊച്ചു വലിയ സന്തോഷങ്ങൾ ആണ്

ഉത്കണ്ഠകളും ക്ഷോഭങ്ങളും സങ്കടങ്ങളും "അമ്മ മനസ്സിന്റെ കപടഭിത്തികളെയാണ് ഭേദിക്കുന്നത്. ഞാൻ, എന്റെ മക്കൾ, ഞങ്ങളുടെ കുടുംബം എന്ന സ്വാർഥ ചിന്തയുടെ പിടിയിൽ നിന്നും ഒരു പരുധിവരെ നാം മാറണം. മനുഷ്യൻ ഒരു സാമൂഹ്യജീവിയാണെന്ന കാര്യം പറഞ്ഞു കൊടുത്തു നമ്മുടെ കുഞ്ഞുങ്ങളെ വളർത്തുവാൻ എല്ലാ അമ്മമാർക്കും കഴിയട്ടെ .

മാതൃദിന ആശംസകളോടെ .......

:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+