follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

അന്നത്തെ ഡി & സി... കണ്മണി എന്ന നൊമ്പരക്കാറ്റ് !

പ്രിയങ്ക ഫാത്വിൻ » Posted : 09/08/2017

പകൽ പെയ്ത മഴ തോര്ന്നിരുന്നെങ്കിലും ഇന്നലെ രാത്രി വൈകിയും പ്രകൃതി മൂകതയിൽ തന്നെയായിരുന്നു... ആ മൂകത എന്നെ വല്ലാതെ ആലോസരപ്പെടുതുന്നുണ്ടായിരുന്നു... അപ്പോഴൊക്കെ എന്റെ ചിന്ത അവളെക്കുറിച്ച് മാത്രമായിരുന്നു. കണ്മണി....!!

ഞാനിപ്പോഴും വിശ്വസിക്കുന്നത് അവൾ എന്നിൽ വന്നു നിറഞ്ഞപ്പോൾ ഞാൻ അവളെ പറിെച്ചറിഞ്ഞതാണെന്നു തന്നെയാണ്.. ആ നൊമ്പരം ഇന്നും എന്നെ വെട്ടയാടപെടുന്നുണ്ട് ...

എന്തുകൊണ്ടാണ് അവളെ ഞാൻ കണ്മണി എന്ന് വിളിക്കുന്നത്‌ എന്നെനിക്കും അറിയില്ല... എന്നെങ്കിലും എന്നിൽ ഒരു ജീവൻ കുരുക്കുമ്പോൾ അവൾക്കായി ഞാൻ ഒരു പേരൊക്കെയും കരുതിയിരുന്നു... ശക്തമായ ജീവിത ചുഴിയിൽ വീണുലഞ്ഞപ്പോൾ അതൊക്കെയും മറന്നു പോയി എന്നാണ് എനിക്ക് തോന്നുന്നത്...ഇന്നലത്തെ വേനൽ മഴയിൽ പ്രകൃതി നനഞ്ഞപ്പോൾ എന്റെയും അവളുടെയും കണ്ണീരു ആരും കണ്ടു കാണില്ല.... ഇടിമിന്നൽ ഉണ്ടായപ്പോൾ എന്റെ കുട്ടി അമ്മേ.. അമ്മേ.. എന്ന് വിളിച്ചു കരഞ്ഞിട്ടുണ്ടാവാം... അവൾ എന്നോട് പൊറുക്കില്ല എന്നെനിക്കറിയാം... പൈനാപ്പിൾ ജ്യൂസ് .. പപ്പായ ഒക്കെയും എന്റെ ആമാശയത്തിലേക്ക് ഇറങ്ങിയപ്പോൾ എന്നേക്കാൾ വേദനിച്ചത്‌ അവളല്ലേ... അവസാനം ഡി ആൻഡ്‌ സി ക്കായി ഞാൻ പേടിച്ചു വിറച്ചു ഓപറേഷൻ മേശയിൽ കിടക്കുമ്പോൾ അവൾ ആർത്തു കരഞ്ഞത് ഞാനും കേട്ടതാണ്...

എനിക്കും ഒട്ടും മനസ്സായിട്ടല്ല മോളെ ഞാൻ നിന്നെ എന്നിൽ നിന്ന് അകറ്റിയത്... ഈ സമൂഹം... അത് നമ്മെ രണ്ടുപേരെയും ഒരിക്കലും അംഗീകരിക്കില്ല.... എന്തിനു നീ എനിക്ക് ജന്മം നല്കി എന്ന് അവൾ എന്നോട് ചോദിക്കുന്നുണ്ടാകും അല്ലേ ... ?? അവൾക്കു തോന്നുണ്ടാകും ഞാൻ എന്റെ സ്വാർത്ഥതക്കു വേണ്ടി പ്രവര്തിച്ചതാണെന്നും... !!

എന്റെ നിവൃത്തികേട് കൊണ്ടാണെന്ന് അവൾക്കു അറിയില്ലല്ലോ... സ്വന്തം കുടുംബത്തിലെ എല്ലാവരും ഒന്നിച്ചു തള്ളിപറഞ്ഞപ്പോൾ കുടുംബത്തുള്ള ആട്ടിൻ തോലിട്ട ചെന്നായയെ കൂട്ടുപിടിച്ചതിന്റെ ഫലം ആണ് അവൾ ... അന്നൊക്കെ എന്റെ ഭാവം നിസംഗത ആയിരുന്നിരിക്കാം...എന്റെ ജീവിതം കരുപ്പിടിപ്പിക്കാനായി ഞാൻ കളിച്ച ഒരു ജീവിത നാടകത്തിന്റെ ഫലം... അവൾക്കു ഈ അമ്മയോട് പുച്ഛവും കോപവും തോന്നുന്നുണ്ടാകും..

ഗർഭഛിദ്രത്തിനു എതിരായി ഞാൻ പ്രതികരിക്കുന്നത് അവളും കാണുന്നുണ്ടാകും, അപ്പോഴൊക്കെയും അവൾക്കു എന്നോട് എന്തായിരിക്കും തോന്നുക... അനന്ത വിഹായസ്സിൽ ഇരുന്നവൾ എന്നോട് എന്തൊക്കെയോ പുലംബുന്നുണ്ടാകും... അവളെപോലെ ഉള്ള ധാരാളം പേര് അവൾക്കു ചുറ്റിലും ഉണ്ടാകും... പാവം എന്റെ കുട്ടി... എന്നെ നീ സ്നേഹിക്ക വേണ്ട... പക്ഷെ നീ എന്നെ .....

ഇടക്കൊക്കെ ഞാൻ അവളെ മറക്കാറുണ്ടായിരുന്നു... ഇപ്പോൾ എന്തെന്നറിയാതെ എന്നെ അലട്ടികൊണ്ടിരിക്കുന്നവൾ... ഇന്നവൾ ഉണ്ടായിരുന്നെങ്കിൽ അഞ്ചു വയസ്സുണ്ടാകുമായിരുന്നു... പൂമ്പാറ്റ ചിരിയുമായി സ്കൂൾ ബാഗുമിട്ടു അവൾ സ്കൂളിൽ പോകുമായിരുന്നു... എന്റെ മൌനം ഇപ്പോൾ കണ്ണ് നേരായി ഒഴുകുന്നു... അന്നത്തെക്കാൾ വേദന ഇന്നാണെന്ന് തോന്നുന്നു... ആർത്തിരമ്പുന്ന തിരമാല പോലയാകുന്നു ഞാൻ... ഉന്മാദം കൊടുമ്പിരി കൊള്ളു ന്പോഴാണു ഞാൻ അവളെ ഓര്മിക്കുക... എന്താണെന്ന് അറിയില്ല അവൾ എന്നിൽ നിന്നും വിട്ടകലുന്നില്ല.... അവൾ എന്നും എന്നെ കെട്ടിപ്പിടിച്ചു ഉറങ്ങിക്കൊള്ളട്ടെ... ഞാൻ അവളെ താരാട്ട് പാടി ഉറക്കാം....

ഇതാണ് ഞാൻ നിന്നോട് പറയാൻ ബാക്കി വച്ചത്... !!!!
തന്നെ ഏറ്റവും മനസ്സിലാക്കുന്ന... സ്നേഹിക്കുന്ന ആത്മ സഖിയുടെ ചാറ്റിൽ റോസ് കുറിച്ചിട്ടു....

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+