follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

ഉന്മാദിനി

പ്രിയങ്ക ഫാത്വിന്‍ » Posted : 10/08/2017



ഭ്രാന്തിന്‍റെ നടുക്കഷണം ചവച്ചിറക്കി...
ഉന്മാദം തലമുണ്ഡനം ചെയ്തു...
കോപാഗ്നി ധാരയായ് ഒഴുകി...
ചിന്തകള്‍ ആര്‍ത്തലച്ചു...

മരണം മുഖാമുഖം നിന്നു..
അപരന്‍റെ പുഞ്ചിരിയും,
കൂരമ്പായി തറഞ്ഞു...
പ്രണയത്തെ ചവിട്ടിയരച്ചു...

വാക്കുകള്‍ മിന്നലായി പാളി...
ചില്ലുകള്‍ പൊട്ടിത്തെറിച്ചു..
ഉടയാടയും കീറിമുറിച്ചു...
തലപെരുക്കുന്നു, വലിഞ്ഞുമുറുകുന്നു...

ചോരയോട്ടം വേഗത്തിലായി, ശക്തിമുറുകുന്നു...
സംഹാര താണ്ഡവം...
അഗ്നി വിഴുങ്ങുന്നു...
സാഡിസത്തിന്‍റെ ഭാവങ്ങള്‍...

വേദന, പിടച്ചില്‍, ഭയം.. വിരക്തി...
ഇരുട്ടിനെ തിരയുന്നു...
ഓടിയോളിക്കുന്നു...
കൊടുങ്കാറ്റ്, പേമാരി, മിന്നല്‍പിണര്‍..

മിഴികള്‍ പുഴയാകുന്നു.. വിങ്ങല്‍, ഗദ്ഗദം...
ഒടുവില്‍, ശാന്തമായി, നിദ്രയിലേക്ക്..
ഭ്രാന്തിന്റെ മന്ത്രണം സ്നേഹത്തിനുള്ളില്‍...





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+