follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

നിളേ.. മാപ്പേകൂ....

പ്രിയങ്ക ഫാത്വിന്‍ » Posted : 21/09/2017



നിളേ,
മാപ്പേകൂ, മര്‍ത്യനോട്..
വരുണ്ടുണങ്ങിയ നീയെന്‍ മിഴിയില്‍ നീരുതിര്‍ത്തു....
മാനഭംഗം നിന്നെയും തച്ചുടച്ചു...
തുഞ്ചന്‍റെ മണ്ണിലും നീ നഗ്ന തന്നെ...
കപടസദാചാരത്തിന്‍റെ കൂരന്പുകള്‍ നിന്നിലും ആഴ്ന്നിറങ്ങി...

മനു മാനസം വന്യമായി...
വനമെല്ലാം മരുഭുവായി.....
മരമെല്ലാം ചത്തുമലച്ചു...
മഴമാപിനി നോക്കുകുത്തിയായി...
ഓസോണ്‍ കുടയ്ക്കു വെള്ളിടിവെട്ടി...
നിളേ, നീയും ഊഷരയായി...
നിളേ, നീയും നഗ്നയായി...
മാപ്പേകൂ... നീ മര്‍ത്യനോട്..

ബോധസൈദ്ധാന്തിക മണ്ഡലം കോമരം തുള്ളി...
മര്‍ത്യന്റെ ബോധം വലയില്‍ കുരുങ്ങി....
നിളേ.. നീ വീണ്ടും നഗ്നയായി....
മാപ്പേകൂ... മാപ്പേകൂ....





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+