follow us

1 USD = 65.114 INR » More

As On 22-10-2017 12:49 IST

ഞാന്‍ അഭയാര്‍ഥി

ബെന്നി ജി മണലി » Posted : 27/09/2017

അഭയാര്തിയാണ് ഞാന്‍ അഭയാര്‍ഥി ആണ് ഞാന്‍
ജനിച്ച മണ്ണും നാടും വിട്ടോടുന്നു ഞാന്‍
സ്വന്ത സഹോദരര്‍ തന്‍ കത്തിയും വാളും തോക്കും ഭയന്ന്
അന്യന്റെ മണ്ണില്‍ അഭയം തേടുന്നവന്‍

സ്വന്തമാം മണ്ണും വീടും വിട്ടു ഞാന്‍ ഓടുന്നു
വഴിയില്‍ വീഴും തായയയെയും താതനെയും
പിന്നെ സസഹധര്‍മിണി യെയും പിഞ്ചുകുഞ്ഞിനെയും
കൈകളില്‍ താങ്ങി ഞാന്‍ ഓടുന്നു

എന്‍ മുതുകില്‍ ഭാണ്ഡം തലയില്‍ ചുമടും
നഗ്‌നമാം പാദത്തില്‍ കല്ലും മുള്ളും ചവിട്ടി
ഞാന്‍ ഓടുന്നു എങ്ങോട് എന്ന് അറിയാതെ
എന്‍ വഴിയിലെല്ലാം വീഴുന്നു എന്‍ നിണ തുള്ളികള്‍

കരയുന്ന കുഞ്ഞിനു നല്കാന്‍ എനിക്കു ഒന്നുമേയില്ല
വഴിയില്‍ കിനിയും വെള്ളത്തെ നക്കി കുടിച്ചിട്ട്
ഇലയും കായും പുല്ലും തിന്നു ഞാന്‍
ഓടുന്നു എനിക്കു അന്യമാം നാടിനെ ലാക്കാക്കി

വഴിയില്‍ മരിച്ചു വീഴും ജീവനെ വഴില്‍ തള്ളി ഞാന്‍
ശത്രുവിന്‍ ഹുഗാര നാദവും വെടിയൊച്ചയും
കേള്‍ക്കുന്നു ഞാന്‍ എന്‍ പിന്നില്‍
വഴിയില്‍ കാത്തിരിക്കും ഹിംസ മൃഗങ്ങളും ഏറെയുണ്ട്

ഞാന്‍ അഭയാര്‍ഥി ഞാന്‍ ഉണ്ടായിരുന്നു
ജുത്‌നായ് ഹിടലെര്‍ തന്‍ നാസി രാജ്യത്തും
ഹിന്ദുവായി മുസ്ലിമായി ഇന്ത്യിലും പാകിസ്താനിലും
പല്‌സ്‌തെനിലും, ആഫ്രിക്കന്‍ നാടുകളിലും
തമിഴ്‌ഴനായി സിലോണ്‍ എന്ന ബുദ്ധ രാജ്യത്തും
ജസീധി ,കുര്‍ട് ക്രിസ്ത്യന്‍ ആയി അസിരിയയിലും
മെസ്സപോടോമിയയിലും ഇപ്പോള്‍ രോഹിന്ഗ്യ യായി
പിന്നെ ലോകമുറ്റു നോക്കും കൊറിയയിലും

ലോകമേ നജ്ന്‍ നിന്റെ സോദരന്‍
നിന്‍ രക്തവും എന്‍ രക്തവും ഒന്ന്
നാമെല്ലാം ഒരുഈശാന്‍ തന്‍ സൃഷ്ടി
ലോകമേ നജ്ന്‍ ഒരു അഭയാര്തി
നീയോ എന്നുടെ കശാപ്പഉ കാരന്‍





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+