follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

"പ്രതി" നായകന്‍റെ സിനിമ റിലീസ് - മല്ലിപ്പാടം മുതലാളിയുടെ ഇന്നത്തെ ഫുൾ ഷോയുടെ കണക്ക് കേള്‍ക്കണ്ടേ ...!!

പ്രസാദ്‌ വര്‍ഗീസ്‌ » Posted : 28/09/2017



മല്ലിപ്പാടം മുതലാളീ ... ഇന്നത്തെ ഫുൾ ഷോയുടെ കണക്ക് കൊണ്ട് വന്നിട്ടുണ്ട്.

മല്ലി അല്ലെടാ പട്ടീ... മുളക്. സെക്കന്റ് ഷോ കൂടെ കഴിഞ്ഞ് ഇന്നത്തെ മൊത്തം കണക്ക് ഒരുമിച്ച് കൊണ്ട് വാ. പോ ...

അയ്യോ അത് വരെ ഉള്ള മൊത്തം കണക്കുകൾ ഉണ്ട്.

ഉവ്വോ ... എന്നാ വായിക്ക്‌.

125 കൊട്ടകകളിലെ ഇന്നത്തെ മൊത്തം ടിക്കറ്റുകൾ വാങ്ങി ഫാന്സിനെ ഏൽപ്പിച്ച വകയിൽ ചിലവ് ഒരു കോടി അറുപത്തി രണ്ട്‌ ലക്ഷം.

അതിൽ നായകന്‍ ഒന്നും തന്നില്ലേ ?

തരാമെന്ന് പറഞ്ഞിട്ടുണ്ട്.

ഹം ... അത് മൂഞ്ചി. ബാക്കി വായിക്ക്‌.

നായകന്റെ കട്ട്ഔട്ടിൽ പാലൊഴിക്കാൻ ചിലവ് മുപ്പത്തി രണ്ടായിരം രൂപ .

ഡാ മൈ ... പത്ത് കവർ മിൽമാ പാലിന് ??

അതൊന്നും എനിക്കറിയില്ല. ഫാൻസ് നിർബന്ധിച്ച് ചോദിച്ചു.... കൊടുത്തു !

തീർന്നോ ?

ചെണ്ടമേളം നാല് ലക്ഷം. ചായ, കാപ്പി, പോപ്കോൺ, കോള ഇത്യാദി ഇനങ്ങളും പല വക ചിലവുകളും കൂട്ടി ആദ്യ ദിവസ ഫുൾ ഷോയിലെ ചിലവ് മൊത്തത്തിൽ റൌണ്ട് ചെയ്തു രണ്ടര കോടി.

ഇനി വരവ് പറ.

ആദ്യ രണ്ട് തവണ റിലീസ് എന്നും പറഞ്ഞ് അച്ചടിച്ച പോസ്റ്ററുകൾ ആക്രിക്ക് കൊടുത്ത വകയിൽ ആറായിരം വരവ്.

ഇങ്ങനെ എത്ര നാൾ ഓടിക്കേണ്ടി വരും ?

മിനിമം മൂന്ന് ദിവസം.

അത് കഴിഞ്ഞ് ഫാമിലിയും അറിവില്ലാ പൈതങ്ങളും ഒക്കെ വരുമോടാ ?

മുതലാളിക്ക് പ്രാന്ത് ഉണ്ടാ ?

പെട്ടല്ലേ ?

അവന്റെ ഏഴയലത്ത് കൂടെ പോയ ആരേലും രക്ഷപ്പെട്ടിട്ടുണ്ടോ ചേട്ടാ. തിലകൻ ചേട്ടനെ വരെ വീട്ടിൽ ഇരുത്തിയവനാണവൻ.

ചേട്ടനൊക്കെ അവനെ സംബന്ധിച്ച് ചെറുത് ... !





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+