Advertisment

തമിഴ് ഡോക്യുമെന്ററി രാഷ്ട്രീയം പറയുമ്പോള്‍

New Update

മധുരയില സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ച രണ്ട് ചക്ലിയാര്‍ സമുദായ ക്ലീനിംഗ് തൊഴിലാളികളുടെ ജീവിതം അറിഞ്ഞിടത്തു നിന്നാണ് ദിവ്യാഭാരതിയെന്ന ആക്റ്റിവിസ്റ്റിന്റെ ഡോക്യുമെന്ററി ജീവിതം ആരംഭിക്കുന്നത്.

Advertisment

കക്കൂസ് എന്ന ആ ഡോക്യുമെന്ററി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഇന്നുവരെ കാണാത്ത ജീവിതം പുറംലോകത്തെത്തിച്ചു. കൃതി സാഹിത്യ-വിജ്ഞാനോത്സവത്തില്‍ കക്കൂസ് പ്രദര്‍ശിപ്പിച്ചതിനു പിന്നാലെ സി എസ് വെങ്കിടേശ്വരനുമായി ദിവ്യയുടെ സംഭാഷണവുമുണ്ടായിരുന്നു.

publive-image

തമിഴ്‌നാട്ടില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച ഇടങ്ങളിലെല്ലാം പോലീസ് പ്രദര്‍ശനം തടസപ്പെടുത്തിയെന്ന് ദിവ്യ പറഞ്ഞു. ഡെല്‍ഹി കേരളാ ഹൗസില്‍പ്പോലും പ്രദര്‍ശനം നടന്നില്ല. സൈബര്‍ ടെററിസം എന്ന വകുപ്പില്‍പ്പെടുത്തി ജാമ്യമില്ലാത്ത കേസുകള്‍ ചുമത്തിയിട്ടുമുണ്ട്. ഇടതുപക്ഷ ആഭിമുഖ്യമുള്ള സംഘടനകളൊഴികെ ആരും പിന്തുണച്ചില്ല. ആര്‍എസ്എസിന്റെ പോഷകസംഘടനയാണ് കക്കൂസിനെതിരെ കേസുകൊടുത്തതെന്നും ദിവ്യാഭാരതി പറഞ്ഞു.

ഇന്ത്യയുടെ അന്തസ്സും സംസ്‌കാരവും കളങ്കപ്പെടുത്തുന്നു എന്നതാണ് എനിയ്‌ക്കെതിരെ ഉണ്ടായ പ്രധാന ആരോപണം,' ദിവ്യ പറഞ്ഞു

ഓഖി സൈക്ലോണ്‍ ഉണ്ടാക്കിയ ദുരന്തത്തെപ്പറ്റിയാണ് പുതിയ ഡോക്യുമെന്ററി. കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ വിവരങ്ങള്‍ യഥാസമയം നല്‍കാഞ്ഞതുകൊണ്ടാണ് ഇത്രയേറെപ്പേര്‍ മരിച്ചത്.

ഇന്ത്യയുടെ കടലോരങ്ങളില്‍ നിന്ന് ദളിത് വിഭാഗങ്ങളെ തുരത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. കടലോരങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള നീക്കങ്ങളുണ്ടെന്ന് സംശയിക്കുന്നതായും ദിവ്യ പറഞ്ഞു.

കക്കൂസ് ഏറ്റവും കൂടുതല്‍ പ്രദര്‍ശിപ്പിച്ചത് കേരളത്തിലാണെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.

Advertisment