Advertisment

പ്രതിമകള്‍ കലാസൃഷ്ടികളാണെന്നും രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുളളവര്‍ പോലും അവയെ ആദരിക്കണമെന്നും ടി. എം. കൃഷ്ണ

New Update

കൊച്ചി:  ഇവിടെ ആരും ഒന്നും ആകാശത്തു നിന്ന് പൊട്ടിവീണതല്ലെന്നും എല്ലാം പലതിന്റേയും തുടര്‍ച്ച മാത്രമാണെന്നും പ്രശസ്ത കര്‍ണാടക സംഗീതജ്ഞനും ആക്റ്റിവിസ്റ്റുമായ ടി. എം. കൃഷ്ണ പറഞ്ഞു. ഇതില്‍ നമുക്കെല്ലാം കൂട്ടുത്തരവാദിത്തമുണ്ട്. എല്ലാവരും നമ്മുടെ പങ്കാളികളായിരുന്നു. നമ്മള്‍ അടുത്തടുത്തിരുന്നു, കൃഷ്ണ പറഞ്ഞു. ജനാധിപത്യത്തില്‍ കല എന്ന വിഷയത്തില്‍ സംഗീതസംവിധായകന്‍ ബിജിബാലുമായി സംസാരിക്കുകയായിരുന്നു ടി. എം. കൃഷ്ണ.

Advertisment

കര്‍ണാടക സംഗീതത്തിനു മാത്രമല്ല എല്ലാത്തിനും രാഷ്ട്രീയമുണ്ട്. എല്ലാം സമൂഹത്തിന്റെ ഭാഗമല്ലെ, കൃഷ്ണ ചോദിച്ചു. കലാകാരന്‍ എന്നും ജാഗരൂകനായിരിക്കണമെന്നും കൃഷ്ണ പറഞ്ഞു.

publive-image

ജനാധിപത്യവും കലയും തമ്മില്‍ സാമ്യങ്ങളും വ്യത്യാസങ്ങളുമുണ്ട്. ബാഹ്യതലത്തില്‍ അവ വ്യത്യാസപ്പെട്ടാലും രണ്ടിന്റേയും ഉള്ളിന്റെ ഉള്ളിലുള്ളതാണ് അവയെ തമ്മിലടുപ്പിയ്ക്കുന്നത്. ജനാധിപത്യം മനുഷ്യന് സ്വാഭാവികമായി വരുന്നില്ല. ഭരിക്കാനും ഭരിക്കെപ്പടാനും നിയന്ത്രിക്കാനും നിയന്ത്രിക്കപ്പെടാനുമുള്ളതാണ് മനുഷ്യന്റെ ചോദനകള്‍. ജനാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടം ഒരിക്കലും അവസാനിക്കുന്നില്ല.

ലെനിന്റേയും പെരിയാറിന്റേയും പ്രതിമകള്‍ രാ്ഷ്ട്രീയ പ്രതീകങ്ങള്‍ മാത്രമല്ലെന്നും അവ കലാസൃഷ്ടികള്‍ കൂടിയാണെന്നും കൃഷ്ണ പറഞ്ഞു. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുള്ളവര്‍ പോലും കലയെ ആദരിക്കണം. കലയെ തകര്‍ക്കുന്നവര്‍ ജനാധിപത്യത്തെയാണ് തകര്‍ക്കുന്നത്.

പരമ്പരാഗതരീതിയില്‍ നിന്ന് വിട്ട് കച്ചേരികളില്‍ പാടി പോകുന്നത് മന്:പ്പൂര്‍വമല്ലെന്നും ചിലപ്പോള്‍ ചില രാഗം പാടിയാല്‍ അതില്‍ത്തന്നെ തുടര്‍ന്നുപാടാന്‍ തോന്നുമെന്നും അങ്ങനെയാണ് സമാനരാഗങ്ങില്‍ തുടര്‍ന്നുപാടിപ്പോവുന്നതെന്നും ബിജിബാലിന്റെ ഒരു ചോദ്യത്തിനുത്തരമായി കൃഷ്ണ പറഞ്ഞു.

Advertisment