follow us

1 USD = 64.680 INR » More

As On 21-09-2017 14:12 IST

ആന്‍ഡ്രൂ പാപ്പച്ചന്‍ രചിച്ച "ശൂന്യതയില്‍ നിന്ന് അനന്തതയിലേക്ക്" പുസ്തക പ്രകാശനം

ഡോ. ജോര്‍ജ് എം. കാക്കനാട്ട് » Posted : 28/10/2016

തിരുവനന്തപുരം: അമേരിക്കന്‍ മലയാളിയും സാഹിത്യകാരനുമായ ആന്‍ഡ്രൂ പാപ്പച്ചന്‍ രചിച്ച "ശൂന്യതയില്‍ നിന്ന് അനന്തതയിലേക്ക്" എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നവംബര്‍ നാലാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം കവടിയാറിലുള്ള ഹോട്ടല്‍ വിന്‍സര്‍ രാജധാനിയില്‍ വച്ചു എം.എ. ബേബി, ഡോ. ഡി. ബാബു പോളിനു നല്‍കി പ്രകാശനം ചെയ്യും.



എസ് ഹനീഫ റാവുത്തര്‍ സമ്മേളനത്തില്‍ അധ്യക്ഷതവഹിക്കും. ഡോ. കെ.ജി വിജയലക്ഷ്മി സ്വാഗതം ആശംസിക്കുന്ന പ്രകാശന ചടങ്ങില്‍ പ്രിയദാസ് മംഗലത്ത്, ഡോ. തന്വി, ജോണ്‍ മുണ്ടക്കയം, ജോജോ, പ്രൊഫ. എം. ചന്ദ്രബാബു, പ്രിയന്‍ സി. ഉമ്മന്‍, അനോജ് കുമാര്‍, പി.ടി. യോഹന്നാന്‍, ആന്‍ഡ്രൂ പാപ്പച്ചന്‍, ഡോ. കെ. ഗിരീഷ് എന്നിവര്‍ പ്രസംഗിക്കും.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+