follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

വീട്ടിലും നാട്ടിലും സമൂഹത്തിലും ഇന്നവൾക്കേറെ പീഠനങ്ങൾ. കവിത "നാരികള്‍ " ബുഷറ മുജീബ്

ജയന്‍ കൊടുങ്ങല്ലൂര്‍ jaks2244@gmail.com » Posted : 03/01/2017



ഭാരതമണ്ണിൽ പിറന്നുവീഴും ഓരോ സത്രീ ജന്മവും ഭാവശുദ്ധിയോടെ.
ഏതുതലത്തിലും വാഴ്ത്തപ്പെടുന്നവർ.
നാരീകുലത്തിന്നഭിമാനമായ്.

കാലങ്ങളേറെ കടന്നുപോയി
നാരികൾക്കിന്നെന്തു സംഭവിച്ചു
ഇന്നവൾ വെറും മാംസപിണ്ഡമോ
നിർജ്ജീവമാം ഭോഗവസ്തുവോ ?

വീട്ടിലും നാട്ടിലും സമൂഹത്തിലും
ഇന്നവൾക്കേറെ പീഠനങ്ങൾ.
കഴുകക്കണ്ണുകൾ പിച്ചിച്ചീന്തിടും ഹാ കഷ്ടം !
പെണ്ണായിപ്പിറന്നുപോയതോ കാരണം .

അജ്ഞത അറിവിന്നുവഴിമാറിയിട്ടും
മാറ്റങ്ങൾ ഉത്തുംഗ കൊടുമുടിയിലെത്തിയിട്ടും
അപഹാസ്യരാകുന്ന സത്രീ ജനങ്ങൾ.
അവഗണിക്കപ്പെടുന്നവർ ഞങ്ങൾ മാത്രം.

മാറിടേണം നാമോരോരുത്തരും.
നമ്മെ സൂക്ഷിപ്പാൻ ഒരുങ്ങിടേണം.
ഒരുമയോടെ നമുക്കുനീങ്ങാം.
ഒരു നല്ല നാളേക്ക് വേണ്ടി തുടക്കമിടാം.

കവികളാലൊന്നടഘം വാഴ്ത്തപ്പെട്ടവർ ഞങ്ങൾ.
തായയും കാന്തയും സോദരി മകളുമായി.
തിരികെ വരും പരിശുദ്ധിയോടെ
ജാഗ്രതയോടെ കാത്തിരിക്കാം.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+