follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

സങ്കല്പ ചിത്രങ്ങളില്ലാത്ത മുത്തശിപ്പാട്ടുകൾ എങ്ങോഞരങ്ങുന്നു "ഗഥകാല സ്മരണകള്‍" കവിത നമസ്തേ സന്തോഷ്‌

ജയന്‍ കൊടുങ്ങല്ലൂര്‍ » Posted : 15/02/2017വിതകൾക്കു പുനർജനി കുടാരമില്ലാതെ
പത്തായപ്പുരയുടെ ഇരുളിന്റെ മറവിൽ
പുറംചട്ടകൾ പുഴുക്കൾ കാർന്നു രുചിക്കുന്നു

പുഴയുടെ നീരുകൾ വറ്റിവരണ്ടിട്ടു
പുൽനാമ്പുകളെ ഭക്ഷിച്ചുറങ്ങി
പക്ഷികളോ ദാഹജലം പോലുമില്ലാത്ത പറമ്പുകൾ
വിട്ടെങ്ങോ പറന്നകന്നു

കർഷകന്റെ പാട്ടിന്റെ വരികൾ
പ്രതിധ്വനിയുടെ മതിലുകൾക്കപ്പുറ മെങ്ങോ മൗനം പുണ്ടുറങ്ങി
വംശനാശത്തിന്റെ വാളിന്റെ മൂർച്ചയിൽ തുരുമ്പരിച്ചു
ഇനിയും ബാക്കിയില്ലാത്ത മടിശ്ശീലയിൽ മാറാല കെട്ടി

സങ്കല്പ ചിത്രങ്ങളില്ലാത്ത
മുത്തശിപ്പാട്ടുകൾ എങ്ങോ ഞരങ്ങുന്നു

ശിരസ്സറ്റ ജന്തുക്കളിൽ നിന്നിറ്റിറ്റു
വീഴുന്ന ചോരതുളളികൾ കൊണ്ടങ്ങു
ദാഹം തീർക്കുന്ന എണ്ണമറ്റ
പുഴുക്കളുടെ നിരകളെ
ചവിട്ടി മെതിക്കുന്ന ഗണിതങ്ങളെ
കൊണ്ട് നാളത്തെ ചരിത്രമെഴുതുന്ന
സാഹിത്യകാരന്റെ തൂലികയും വരണ്ടു

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+