follow us

1 USD = 64.680 INR » More

As On 21-09-2017 14:12 IST

ആ ജൂൺ ഒന്ന്

ബെന്നി ജി മണലി » Posted : 24/05/2017

മണലാരണ്യത്തിലെ ചൂടു കാറ്റിന് വേഗത കൂടി വരുമ്പോളും ഞാൻ എന്റെ ആ തണുത്ത ജൂൺ ഒന്നിനെ കുറിച്ച് ഓർക്കും . ആദ്യമായി സ്കൂളിൽ പോയ , ചേർന്ന ആ ദിവസം .

അമ്മയുടെ കൈയിൽ തൂങ്ങി അമ്മയുടെ കുട കീഴിൽ പാടവരമ്പുകളും തോടുകളും തോട്ടങ്ങളും താണ്ടി ഉള്ള ആ ദിവസം . വഴിയിലെല്ലാം വെള്ളം കെട്ടി കിടക്കുന്നു . എന്റെ പ്ലാസ്റ്റിക് വള്ളിയിൽ തീർത്ത ചെറു മീനിൻ ചിത്രമുള്ള ഒരു പച്ച ബാഗ് . അതിനുള്ളിൽ മരപിടിയാണ് സ്ലേറ്റിനുള്ളത് .മഷിതണ്ടെല്ലാം അമ്മ തലേന്നു തന്നെ കരുതിയിരുന്നു .പിന്നെ ഒരു ചോറ്റു പത്രം. വഴിയിലുടനീളം കണ്ടവരൊക്കെ അമ്മയോട് വിശേഷങ്ങൾ തിരക്കുന്ന് . അമ്മയുടെ ഉത്തരങ്ങൾ ഒക്കെ എന്റെ ഒന്നാം ക്ലാസ് ചേരുന്നത്‌ സംബന്ധിച്ചായിരുന്നു . എന്നെക്കാളേറെ എന്നെ കുറിച്ച് വേവലാതി ഉണ്ടായിരുന്നു .അത് ആ മുഖത്തു പ്രകടമായിരുന്നു.

മഴ അല്പമൊന്നു ശമിച്ചപ്പോഴേക്കും ഞങ്ങൾ സ്കൂൾ പരിസരത്തു എത്തി ചേർന്നു. നീണ്ടു പരന്നു കിടക്കുന്ന ഓടു മേഞ്ഞ കെട്ടിടങ്ങൾ മുൻ വശത്തായി നിറയെ പൂക്കളുള്ള പൂന്തോട്ടങ്ങൾ .പടർന്നു നിൽക്കുന്ന കാട്ടു ബദാം , പത്തുമലരിയും നാലുമണിച്ചെടിയും വെന്തികളും നിറഞ്ഞ പൂന്തയോട്ടവും കടന്നു.

നേരെ എന്നെയും കൂട്ടി അമ്മ ഹെഡ്മിസ്ട്രസ് സ്റ്റെല്ല ടീച്ചറിന്റെ റൂമിൽ എത്തി . എന്നെ കണ്ടതും ടീച്ചർ ഉറക്കെ ചിരിച്ചു . മാലാഖ പോലെയുല്ല ഒരു സിസ്റ്റർ . എന്നാൽ മറ്റുചില ഭാവങ്ങളും ആ മുഖത്തും മിന്നി മറയുന്നുണ്ടായിരുന്നു .

ഒരു വിശാല റൂം അവിടവിടായി ട്രോഫികളും ശിൽഡുകളും അടുക്കി വച്ചിരിക്കുന്നു. കൂടാതെ ഭിത്തിയിൽ നിറയെ ചിത്രങ്ങൾ, മാപ്പുകൾ , മുൻ ടീച്ചേർസ് , സ്റുഡന്റ്റ്സ് ഗ്രൂപ്പ് ഫോട്ടോ . ചില മരിച്ചവരുടെ ഫോട്ടോയും ഫ്രെയിം ചെയ്തു വച്ചിരിക്കുന്നു .

എന്റെ കണ്ണുകൾ ഒരു മൂലക്ക് വച്ചിരിക്കുന്ന ചൂരലിൽ പതിഞ്ഞപ്പോൾ ഞാന്‍ അമ്മയുടെ പുറകിൽ ഒളിക്കാൻ ശ്രമിച്ചു . എന്റെ ഭാവം ശ്രദ്ധിച്ച ടീച്ചർ വീണ്ടും ഉറക്കെ ചിരിച്ചു. ആ വിടവുള്ള പല്ലുള്ള മോണകാട്ടി ..പിന്നെ കൈയിൽ ഇരുന്ന വർണ കടലാസ്സിൽ പൊതിഞ്ഞ മിട്ടായി നീട്ടിയിട്ടു പറഞ്ഞു, "നന്നായി പഠിക്കണം, ചേട്ടന്മാരെക്കാളും ചേച്ചിയേക്കാളും നന്നായി" ടീച്ചർ പറഞ്ഞത് മനസിലായില്ലേലും ഞാൻ തലയാട്ടി .

അപ്പോളും ഞാൻ അമ്മയുടെ കൈയിലെ പിടുത്തം വിട്ടിട്ടുണ്ടായിരുന്നില്ല. ഒരു കയ്യാൽ മിട്ടായി വാങ്ങാൻ ശ്രമിച്ചപ്പോൾ അമ്മ പറഞ്ഞു " മോനെ രണ്ടും കൈയ്യും നീട്ടി "

എന്റെ ഭയപാട് കണ്ടിട്ടാവും ടീച്ചർ പറഞ്ഞു, അവനെ ക്ലാസും ക്ലാസ് ടീച്ചറെയും കാണിച്ചിട്ട് ഇന്ന് കൊണ്ട് പൊയ്ക്കോ . അമ്മയുടെ കയ്യിൽ തുങ്ങി ഞാൻ നീങ്ങുമ്പോളും ഞാൻ അറിയാതെ തിരിഞ്ഞു നോക്കി. അപ്പോളും സിസ്റർ പുഞ്ചിരിച്ചുകൊണ്ട് എന്നെ നോക്കുന്നുണ്ടായിരുന്നു .

ക്ലാസ്സിൽ ചെന്നപ്പോൾ ഞാൻ കരയാൻ തുടങ്ങി. എന്നോടൊപ്പം അമ്മയും അമ്മയുടെ മടിയിൽ ഇരുന്നു ഞാനും ഒരു മണിക്കൂറോളും ഇരുന്നു . അമ്മയോടോപ്പും ഞാൻ വീട്ടിലേക്ക് തിരിച്ചു . തിരിച്ചുള്ള യാത്രയിൽ അമ്മ പ്രസന്ന വദയായിരുന്നു എന്റെ ഭയപ്പാട് തീർന്നിട്ടുണ്ടിരുന്നില്ല . അമ്മയുടെ കൈയിൽ തുങ്ങി വീണ്ടും ചന്നം ചിന്നം പെയ്യുന്ന മഴയിൽ വീട്ടിലേക്ക്.

വര്‍ഷം ഏറെ കഴിഞ്ഞെങ്കിലും ഈ ഓർമ്മ എന്റെ മനസ്സിൽ ഇന്നും തെങ്ങി നിൽക്കുന്നു . എന്റെ അദ്യ സ്കൂൾ ദിനം , ആ ചന്നം ചിന്നം പെയ്യുന്ന മഴ, അമ്മയുടെ കൈയിൽ തൂങ്ങിയുള്ള യാത്ര , ടീച്ചർ തന്ന ആ വർണ കടലാസ്സ് മീട്ടായി, എല്ലാ ജൂൺ ഒന്നും എനിക്ക് നൽകുന്നത് ആ ഓർമയാണ് .

വർഷങ്ങൾക്കു ശേഷം പല സ്കൂളുകളിലും കോളേജുകളിലും യൂണിവേഴ്സിറ്റികളിലും ഉള്ള പഠനവും സ്വന്തമാക്കിയ പല ഡിഗ്രികളെക്കാളും ഞാൻ ഓർക്കുന്നതും ഓർക്കാൻ ഇഷ്ട്ടപെടുന്നതും ആ മഴക്കാലത്തെ ഒരു സുഖമുള്ള ഓര്‍മ്മ, ആ ഒന്നാം ക്ലാസുകാരനും ആ മരപിടിയൻ സ്ലേറ്റും . ആ ജൂൺ ഒന്ന് ഒരിക്കലും മറക്കാത്ത ഓർമയായി , മാതൃ ദിനത്തെക്കാളും ഞാൻ അമ്മയെ ഒരുക്കുന്നതും ഈ ജൂൺ ഒന്നിന് തന്നെ .

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+