follow us

1 USD = 64.901 INR » More

As On 23-09-2017 09:23 IST

മലിനത നീങ്ങിയ മാനവ ഹൃത്തില്‍-സ്നേഹ നിലാവൊളി തൂകുന്നൂ..കവിത "ഈദുല്‍ ഫിത്വര്‍" മഞ്ജുള ശിവദാസ്‌ റിയാദ്

ജയന്‍ കൊടുങ്ങല്ലൂര്‍ jaks2244@gmail.com » Posted : 25/06/2017



അംബരമുറ്റത്തമ്പിളി തെളിയുകി-
ലാനന്താരവമുള്‍ക്കാമ്പില്‍.
മലിനത നീങ്ങിയ മാനവ ഹൃത്തില്‍-
സ്നേഹ നിലാവൊളി തൂകുന്നൂ..

ഉടയവനുടെ അരുളപ്പാടതുപോല്‍-
ഉരുകും ചൂടിലുമുപവാസത്താല്‍-
ഉപസേവിച്ച ദിനങ്ങള്‍ക്കേകും-
ഉപഹാരം പോല്‍ ഒരു സുദിനം.

ഊഷര മര്‍ത്യമനസ്സുകള്‍ തന്‍ -
ഉഷ്ണമറിഞ്ഞു കുളിര്‍ പകരാന്‍,
ഉര്‍വ്വിയിലുണ്ണാനില്ലാത്തവനുടെ-
ദണ്ണമറിഞ്ഞവനേകീടാന്‍.

കളവുകളാല്‍ കറ പുരളാതെ,
കടമകളില്‍ കാലിടറാതെ,
സമഭാവനയാല്‍ സഹസൃഷ്ടികളില്‍-
സൗഹൃദചിന്ത വളര്‍ത്തീടാന്‍.

കഷ്ടിക്കാരനു കരുതലു നല്‍കു-
ന്നെത്ര മനോഹരമീ കാഴ്ച്ച,
ഇല്ലിതുപോലെ മഹത്തരമൊരു ദിന-
മിത്ര മഹോന്നത ചിന്തകളും.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+