follow us

1 USD = 64.680 INR » More

As On 21-09-2017 14:12 IST

സൈനബിന്റെ പ്രഥമ കവിതാ സമാഹാരം "വേട്ടച്ചുഴി" പ്രകാശന ചടങ്ങ് ആഗസ്റ്റ് ഏഴിന് തൃശ്ശൂർ വൈലോപ്പിള്ളി ഹാളിൽ

കൊട്ടാരക്കര ഷാ » Posted : 27/07/2017

തനിമ കലാ സാഹിത്യ വേദി സംസ്ഥാന നിർവ്വാഹക സമിതി അംഗവും പെരുമ്പിലാവ് അൻസാർ വുമൺസ് കോളേജ് അദ്ധ്യാപികയുമായ സൈനബിന്റെ പ്രഥമ കവിതാ സമാഹാരം "വേട്ടച്ചുഴി" പ്രകാശന ചടങ്ങ് ആഗസ്റ്റ് ഏഴിന് തൃശ്ശൂർ വൈലോപ്പിള്ളി ഹാളിൽ വൈകുന്നേരം നാല് മുപ്പതിന് നടക്കും.

സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി ഡോ:പ്രഭാകരൻ പഴശ്ശിക്ക് പുസ്തകം നൽകി പ്രകാശന കർമ്മം നിർവ്വഹിക്കും. കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദിന്റെ വിശിഷ്ട സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുക.



തനിമ സംസ്ഥാന സമിതി അംഗം സക്കീർ ഹുസൈൻ സ്വാഗതവും തനിമ വൈസ് പ്രസിഡന്റ് റഹ്മാൻ മുന്നൂർ അദ്ധ്യക്ഷനുമായ ചടങ്ങിൽ വേട്ടച്ചുഴിയെ പരിചയപ്പെടുത്തുന്നത് കവിയും കഥാകൃത്തുമായ സജദിൽ മുജീബ് ആണ്.

പ്രസാധകനും ഗാന രചയിതാവുമായ അനുജി കെ ഭാസി, അൻസാർ വുമൺസ് കോളേജ് പ്രിൻസിപ്പൽ അഡ്വ. ഫരീദാ അൻസാരി എന്നിവർ ആശംസ അർപ്പിക്കാൻ എത്തുന്ന ചടങ്ങിനൊടുവിൽ ഗ്രന്ഥ കർത്താവ് സൈനബ് ചാവക്കാട് മറു വാക്ക് നൽകി സംസാരിക്കും.

ശ്രദ്ധേയമായ വരികളിലൂടെ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും നവമാധ്യമങ്ങളുടെയും സജീവ സാന്നിദ്ധ്യമായ സൈനബ് ചാവക്കാടിന്റെ ഒട്ടനവധി ഗാനങ്ങൾ യൂടൂബിലും ഹിറ്റാണ്. സൂര്യാ ടിവിയ്ക്കായി അടുത്തിടെ അമ്മമാർക്ക് സമർപ്പണമായെഴുതിയ ഒരു ശീർഷക ഗാനം അതീവ ജനശ്രദ്ധ നേടിയിരുന്നു.

സൈനബിന്റെ മകൾ അഫ്നാനാണ് വേട്ടച്ചുഴിയെന്ന കവിതാ സമാഹാരത്തിന്റെ കവർ ചിത്രങ്ങളും കവിതകളോടൊപ്പമുള്ള ചിത്രങ്ങളും തയ്യാറാക്കിയിരിക്കുന്നത് എന്നൊരു പ്രത്യേകത കൂടിയുണ്ട്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+