follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

"സ്‌നേഹപൂര്‍വ്വം, കമലാ സുരയ്യക്ക്‌" സ്‌മരണാഞ്‌ജലി ഇന്ന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം » Posted : 28/07/2017

തിരുവനന്തപുരം: നവാഗത എഴുത്തുകാരികള്‍ക്കായി കേരള കലാകേന്ദ്രം കമലാ സുരയ്യ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ ആറാമത്‌ കമലാ സുരയ്യ ചെറുകഥ അവാര്‍ഡ്‌ വിതരണവും "സ്‌നേഹപൂര്‍വ്വം, കമലാ സുരയ്യക്ക്‌" സ്‌മരണാഞ്‌ജലി ഉദ്‌ഘാടനവും ഇന്ന്‍ (ജൂലൈ 28, വെള്ളി) വൈകിട്ട്‌ 4.30 ന്‌ തിരുവനന്തപുരം പ്രസ്സ്‌ ക്ലബ്ബ്‌ ഹാളില്‍ നിയമസഭാ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍ നിര്‍വ്വഹിക്കും.



10,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന 2017 ലെ കമലാ സുരയ്യ ചെറുകഥ അവാര്‍ഡ്‌ പി. സീമക്ക്‌ (കഥ: സംശയങ്ങളില്‍ ആഞ്ചലമേരി ഇങ്ങനെ) സമ്മാനിക്കും. പ്രത്യേക ജൂറി അവാര്‍ഡുകള്‍ പി.സി. മിനി (മഞ്ഞക്കുതിര), കീര്‍ത്തി സാഗര്‍ (സപത്‌നി), നിഷ അനി.കുമാര്‍ (ശിഥില സമാധി), ദേവി നായര്‍ (ആദ്യവായന കഴിഞ്ഞ പുസ്‌തകം) എന്നിവര്‍ക്കും നിയമസഭാ സ്‌പീക്കര്‍ സമ്മാനിക്കും.

പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌, നിംസ്‌ മെഡിസിറ്റി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ചിട്ടുള്ള പരിപാടിയില്‍ നിയമസഭാ മുന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ പാലോട്‌ രവി അദ്ധ്യക്ഷത വഹിക്കും.

പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്‌ടാവ്‌ ടി.കെ.എ. നായര്‍, ഡോ.ഡി. ബാബുപോള്‍, ഡോ. ജോര്‍ജ്ജ്‌ ഓണക്കൂര്‍, പോലീസ്‌ അഡീഷണല്‍ ഡയറക്‌ടര്‍ ജനറ. ഡോ. ബി. സന്ധ്യ, നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റി പ്രോ-ചാന്‍സലര്‍ എം.എസ്‌. ഫൈസല്‍ഖാന്‍, കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ എന്നിവര്‍ പ്രസംഗിക്കും.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+