follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

ശിശുക്കള്‍ പ്രാണനു മല്ലിടുമ്പോള്‍,പഥികര്‍ വെട്ടേറ്റുവീണിടുമ്പോള്‍, കവിത "സ്വാതന്ത്ര്യദിനം" മഞ്ജുള ശിവദാസ്‌ റിയാദ്

ജയന്‍ കൊടുങ്ങല്ലൂര്‍ [email protected] » Posted : 15/08/2017



സ്വതന്ത്രയാം ഭാരത മണ്ണില്‍നിന്നും-
സദാ വിലാപങ്ങളുയര്‍ന്നിടുമ്പോള്‍,
ശിശുക്കള്‍ പ്രാണനു മല്ലിടുമ്പോള്‍,
പഥികര്‍ വെട്ടേറ്റുവീണിടുമ്പോള്‍,
നാരി ഇരയായിരന്നിടുമ്പോള്‍,
സ്വതന്ത്രരോ ഭാരതപുത്രരിന്നും?


വിദേശശക്തിയൊട്റ്റുമുട്ടി-
പിതാമഹര്‍ രക്തമൊഴുക്കി നേടി,
നമുക്കു നല്‍കീ നിധിപോലെ കാക്കാന്‍,
പകുത്തുവന്നേ പല തുണ്ടമാക്കി.

പുകഞ്ഞുപൊന്തും പക മറച്ചുവക്കാന്‍-
മതേതരത്വക്കുട ചൂടിയന്നേ.
ജനാധിപത്യത്തില്‍ നാടുവാണു,പിന്നെ
പണാധിപത്യമതേറ്റെടുത്തിന്നതു-
മൃഗാധിപത്യത്തിലെത്തി നില്‍പ്പൂ.

കാലില്‍ കുരുക്കിട്ടു പാറിയ സ്വാതന്ത്ര്യം-
ചിറകരിഞ്ഞിട്ടിരിക്കുന്നു.
കുരുക്കില്ല കൂടില്ല കാവലാളില്ല,
സ്വതന്ത്രരത്രേ നമ്മള്‍ ഭാരതീയര്‍.

പിറന്നമണ്ണിനായ് ഉയിര്‍ കൊടുത്തവര്‍-
നമുക്കു നന്മക്കായ് പോരടിച്ചോര്‍.
രണാങ്കണത്തില്‍ പൊലിഞ്ഞ പൂര്‍വ്വികര്‍-
പൊറുത്തിടട്ടെയീ മഹാപരാധങ്ങള്‍....






:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+