follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

കവിത "മോഹരഹിതര്‍ " മഞ്ജുള ശിവദാസ്‌ റിയാദ്

ജയന്‍ കൊടുങ്ങല്ലൂര്‍ [email protected] » Posted : 14/09/2017



ചിറകെട്ടി മൊഴികള്‍ തടഞ്ഞുവച്ചു,ചിലര്‍-
ചിലതൊക്കെ പറയുവാനുണ്ടെങ്കിലും.
ചിരിപോലും അകമേ മറച്ചുവച്ചു,അവര്‍-
ശിലപോലെ കഠിനരായഭിനയിച്ചു.

കോപമൊരു ഭാവമായ് കൊണ്ടുനടന്നു,തന്‍-
കാലമെല്ലാര്‍ക്കും പകുത്തു നല്‍കി.
ഇച്ഛകളൊക്കെയൊളിച്ചുവച്ചു, തുച്ഛ-
ജീവിത ദുഃഖം സ്വയം വരിച്ചു.

ഉറ്റവര്‍ക്കായവര്‍ കുറ്റങ്ങളേറ്റെടു-
ത്തൊറ്റക്കു പ്രഹരങ്ങളേറ്റു നിത്യം.
സര്‍വ്വം സ്വയം സഹിച്ചാശ്വസിച്ചു-
സ്നേഹബന്ധങ്ങള്‍ അത്രമേല്‍ ഓമനിച്ചു.

ചിരകാലമുള്ളിലെ തീക്കനല്‍ ചൂടേറ്റു-
പുളയും ദുരഭിമാന ചിന്തയാലെ,
പരുഷമാം വാക്കുകള്‍ കൊണ്ടു മതില്‍കെട്ടി-
പാവം മനസ്സിനെ പഴികേള്‍പ്പിച്ചു.

ഒടുവിലിന്നഗതിയായ് ഒരുമൂലയില്‍,തന്‍റെ-
മുരടിച്ച സ്വപ്‌നങ്ങള്‍ തഴുകിടുമ്പോള്‍,
മോഹങ്ങള്‍ നോവുന്ന മേഘങ്ങളായിന്നു-
പെയ്യാന്‍ കഴിയാതെ വിങ്ങിനില്‍പ്പൂ.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+