follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

വിശാല മനസ്സിന്‍ വീക്ഷണമല്‍പ്പം വിഷമം സൃഷ്ടിച്ചീടുകിലും " നേരിന്‍റെ പക്ഷം" കവിത മഞ്ജുള ശിവദാസ്‌ റിയാദ്

ജയന്‍ കൊടുങ്ങല്ലൂര്‍ [email protected] » Posted : 25/09/2017



വിഭിന്ന സംസ്കൃതിയുള്‍ക്കൊള്ളുന്നവര്‍-
വിശുദ്ധിയോടെ വസിച്ചീടുന്നിട-
മശുദ്ധമാക്കും കളകള്‍ക്കെതിരേ-
തൂലിക നമ്മളെടുത്തീടും.

ഒരിക്കലുള്ളൊരു മരണമതെന്നും-
പ്രതീക്ഷ വച്ചു നടക്കുമ്പോള്‍,
ഭയപ്പെടില്ലൊരുനാളും നമ്മള്‍-
വാള്‍മുനവന്നു പതിക്കുകിലും.

അരിഞ്ഞുതള്ളും ശിരസ്സുകളോരോ-
ന്നുയിര്‍ത്തെണീക്കുമൊരായിരമായ്,
പക്ഷം ചേരാത്തക്ഷരമെയ്തു തളക്കും-
നന്മകള്‍ വിളയിക്കും.

വിശാല മനസ്സിന്‍ വീക്ഷണമല്‍പ്പം-
വിഷമം സൃഷ്ടിച്ചീടുകിലും,
ആശയമാണിവിടായുധമതിനെ-
തിരാശയമെയ്തു തടുത്തീടൂ.

തൂലികകൊണ്ടു വിരോധം തീര്‍ക്കാന്‍-
തുനിഞ്ഞിറങ്ങിയതല്ല,നമ്മുടെ-
കാഴ്ച്ചപ്പാടുകള്‍ കച്ചവടത്തിനു-
തെരുവിലിറക്കുകയില്ല.

പരതന്ത്രതയുടെ വിലങ്ങു ഭേദി-
ച്ചനീതിതന്‍ വേരറുത്തിടാന്‍,
നേരിനെ നേരായ് മാത്രമുരക്കും-
സത്യത്തിന്‍ സഹയാത്രികര്‍ നാം,





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+