follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

നാടന്‍കളികളും നാട്ടുവഴികളും-കാടത്തമില്ലാത്ത നാട്ടുകാരും കവിത "വ്യാകുലചിത്തം" മഞ്ജുള ശിവദാസ്‌ റിയാദ്

ജയന്‍ കൊടുങ്ങല്ലൂര്‍ [email protected] » Posted : 05/10/2017



ശകടങ്ങള്‍ പായുന്ന പാതവക്കില്‍-
മിഴിനട്ടു വെറുതൊന്നു നിന്നനേരം,
പോയകാലത്തിന്‍റെ പടവുകളിലൂടെ-
ഓര്‍മ്മകള്‍ മെല്ലേയിറങ്ങിവന്നൂ.

പാടവരമ്പുമിടവഴിയും,ചെറു-
പാതകളും തോടുവക്കുകളും,
പള്ളിക്കൂടത്തിലേക്കുള്ള യാത്ര-
പണ്ടെത്ര കൌതുകമായിരുന്നു.

നാടന്‍കളികളും നാട്ടുവഴികളും-
കാടത്തമില്ലാത്ത നാട്ടുകാരും.
അല്ലലില്ലാതെയകമ്പടിയില്ലാതെ-
അംബരം മേല്‍ക്കൂരയെന്നപോലെ.

കുട്ടിക്കുപ്പായമണിഞ്ഞു മണ്ണില്‍-
കുട്ടികള്‍ക്കൊപ്പം കളിച്ചകാലം.
ഇന്നിന്‍ പരിഷ്കാരമില്ലെങ്കിലും-
കുട്ടികള്‍ കുട്ടികളായിരുന്നു!

അറിവല്‍പ്പമധികരിച്ചിന്നതാവാം-
അപരാധബോധമശേഷമില്ല.
പരമപവിത്രമാം പൈതൃകത്തേയിന്നു-
പതിയെപ്പതിയെ പടിയിറക്കി.

വാത്സല്ല്യ വര്‍ത്തമാനത്തിലൂടെ-
വാരിക്കുഴിവെട്ടിവീഴ്ത്തിടുന്നോര്‍.
വാരിപ്പുണരും കരങ്ങളില്‍-
കത്തുന്ന കാമാഗ്നിയാണുണ്ണീ,കരുതിടേണം!

നമ്മെത്തഴുകിടും കാറ്റിന്‍ കരങ്ങളും-
കൂടേ നടക്കും നിഴലിനേയും,
ചെറ്റൊന്നു ശങ്കിച്ചിടേണമെന്നുണ്ണി,നീ-
കാലമിതത്രമേല്‍ കെട്ടുപോയി!..





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+