Advertisment

വയർ വീർക്കുന്നത് തൈരിലൂടെ മറികടക്കാം

New Update

ആരോഗ്യ സംരക്ഷണത്തിൽ പാലിനേക്കാൾ നന്നായി തൈരിന്‌ പങ്കുവഹിക്കാൻ സാധിക്കും. കാരണം തൈരിലുള്ള കാൽസ്യത്തിന്റെ അളവ് പാലിനേക്കാൾ കൂടുതലാണ്. എന്നാൽ രാത്രിയിൽ തൈര് കഴിക്കുന്നത് അത്ര നല്ലതല്ല. അതിനു പകരം അതിരാവിലെ ഒരു സ്പൂൺ തൈര് കഴിച്ചാല്‍ ദഹനപ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് തൈര്.

Advertisment

publive-image

ദഹിക്കാതെ വരുമ്പോൾ വയർ വീർക്കുന്നതൊക്കെ തൈരിലൂടെ മറികടക്കാം. കടുത്ത തലവേദന വരുമ്പോൾ ഒരു സ്പൂൺ തൈര് കഴിച്ചു നോക്കൂ. വേദന നിമിഷനേരം കൊണ്ട് പമ്പ കടക്കും.

തൈരിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതുകൊണ്ട് ശരീരത്തിലെ കൊഴുപ്പകറ്റാൻ സഹായിക്കും. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തൈര് സ്ഥിരമായി കഴിക്കുന്നത് ഫലം ചെയ്യും. കുടലിന്റെ ആരോഗ്യത്തിനും തൈര് നല്ലതാണ്.

പുതിയ ജീവിത ശൈലിയും തിരക്കുകളും കൊണ്ട് ടെൻഷനും മാനസിക സമ്മർദ്ദവും അനുഭവിക്കുന്നവർ ചെറുതല്ല. അങ്ങനെയുള്ളവർ അതിരാവിലെ ഒരു സ്പൂൺ തൈര് ശീലമാക്കി നോക്കു. ദിവസം മുഴുവൻ ഉന്മേഷം അനുഭവപ്പെടും.തൈര് നന്നായി വിറ്റാമിനുകൾ ആഗിരണം ചെയ്യും. അതുകൊണ്ട് തൈര് കഴിക്കുമ്പോൾ ഇത് മറ്റ് മിനറൽസിന്റെ പ്രവർത്തനത്തെയും സഹായിക്കും.

curd benefits
Advertisment