Advertisment

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ ചില പേസ് ബൗളര്‍മാരുടെ പ്രായം 17-18 എന്നത് പേപ്പറില്‍ മാത്രം ! യഥാര്‍ത്ഥ പ്രായം 27-28 ആണെന്ന് മുന്‍ താരം മുഹമ്മദ് ആസിഫ്‌

New Update

publive-image

Advertisment

ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ ചില പേസ് ബോളർമാർക്ക് 17–18 വയസ് എന്നത് പേപ്പറിൽ മാത്രമാണെന്നും അവരുടെ യഥാർഥ പ്രായം 27–28 ആണെന്നും മുന്‍ പാക് താരം മുഹമ്മദ് ആസിഫ്. പാക്ക് ടീമിൽ സഹതാരമായിരുന്ന കമ്രാൻ അക്മലിന്റെ യുട്യൂബ് ചാനലിലൂടെയാണ് ആസിഫിന്റെ പ്രതികരണം. അതേസമയം, ആരുടെയും പേരെടുത്തു പറയാൻ ആസിഫ് തയാറായില്ല.

‘അവർക്കെല്ലാം നല്ല പ്രായമുണ്ട്. 17–18 വയസ് എന്നൊക്കെ പറയുന്നത് പേപ്പറിൽ മാത്രമേയുള്ളൂ. സത്യത്തിൽ അവരെല്ലാം 27–28 വയസ്സുള്ളവരാണ്’ – ആസിഫ് പറഞ്ഞു.

‘അവർക്കൊന്നും 20–25 ഓവർ ബോൾ ചെയ്യാനുള്ള ശേഷിയില്ല. ദീർഘമായ സ്പെല്ലുകൾ എറിയാൻ എങ്ങനെയാണ് ശരീരത്തെ പാകപ്പെടുത്തേണ്ടത് എന്ന് അവർക്കറിയില്ല. മത്സരം തുടങ്ങി അൽപസമയത്തിനകം അവരെല്ലാം തളരുന്നു. 5–6 ഓവറുകൾ മാത്രം നീളമുള്ള സ്പെല്ലുകൾക്കു ശേഷം ഗ്രൗണ്ടിൽ നിൽക്കാൻ പോലും സാധിക്കാത്ത സ്ഥിതിയിലാണ് അവർ’ – ആസിഫ് ചൂണ്ടിക്കാട്ടി.

Advertisment