Current Politics
കേരളാ നേതാക്കളെ വെട്ടി രാജ്യസഭാ സീറ്റിലേയ്ക്ക് ഹൈക്കമാണ്ട് കെട്ടിയിറക്കുന്ന കൃഷ്ണൻ ശ്രീനിവാസന് റോബർട്ട് വദ്രയുടെ നോമിനി ! വദ്രയുടെ ഡിഎൽഎഫ് കമ്പനിയുമായി അടുത്ത ബന്ധമുള്ള 'നേതാവ്' 'കൃഷ്ണൻ ശ്രീനിവാസനാണോ കൃഷ്ണന് അയ്യപ്പനാണോ തങ്കപ്പനാണോ ..' എന്നുപോലും തിരിച്ചറിയാതെ കേരള നേതാക്കള്‍. എം ലിജുവിനുവേണ്ടി സുധാകരനും
സീറ്റ് വീതം വച്ച് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സിപിഎമ്മിനും സിപിഐയ്ക്കും വേണ്ടി വന്നത് മണിക്കൂറുകള്‍ മാത്രം ! കോണ്‍ഗ്രസില്‍ ഇനിയും ചര്‍ച്ചയേ തുടങ്ങിയിട്ടില്ല. ഇടതുമുന്നണി യുവാക്കളെ കളത്തിലിറക്കിയതോടെ കോണ്ഗ്രസിനുമേലും യുവസ്ഥാനാര്‍ത്ഥിക്കായി സമ്മര്‍ദ്ദം ! പുതിയ നേതൃത്വം ഇച്ഛാശക്തി കാണിക്കുമോ ?
രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പരിഗണിച്ചപ്പോള്‍ സിപിഎമ്മും സിപിഐയും മുന്‍തൂക്കം നല്‍കിയത് തലമുറമാറ്റത്തിന് തന്നെ ! ആ പാത പിന്തുടരാന് കോണ്‍ഗ്രസ് തയ്യാറാകുമോ ? എം ലിജു, സതീശന് പാച്ചേനി എന്നിവര്‍ക്കൊപ്പം കൃഷ്ണന് ശ്രീനിവാസനും പരിഗണനയില്‍. സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ കെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥിക്ക് വേണ്ടി കേരളത്തിലെ നേതാക്കള്‍ വഴങ്ങേണ്ടി വരുമോ
എസ്എഫ്ഐയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് ! മുഹമ്മദ് റിയാസ് മന്ത്രിയായതോടെ ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനായി ! ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തനം തുടങ്ങിയതോടെ രാജ്യസഭയിലേക്ക് നറുക്കു വീണു. 11 വര്‍ഷം മുമ്പ് വര്‍ക്കലയില്‍ മത്സരിച്ചു തോറ്റ എഎ റഹീമിന് പാര്‍ലമെന്ററി രംഗത്ത് പുതു നിയോഗം നല്കി സിപിഎം !