Advertisment

അഴിമതി ആരോപണം; കർദ്ദിനാൾ രാജിവച്ചു. കർദിനാൾ ആഞ്ചലോ ബേച്ചു രാജി വച്ചത് ബിഷപ്പ് ഹൗസ് നിർമ്മാണത്തിൽ ആരോപണമുയർന്ന പശ്ചാത്തലത്തിൽ. കർദിനാൾ പദവിയും ഉപേക്ഷിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

വത്തിക്കാൻ സിറ്റി: വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘത്തിൻ്റെ തലവനായിരുന്ന കർദ്ദിനാൾ ആഞ്ചലോ ബേച്ചു രാജിവച്ചു. സഭയിലെ ഏറ്റവും പ്രധാനപ്പെട്ട ചുമതലകളിലൊന്ന് വഹിച്ചിരുന്ന കർദിനാളായിരുന്നു ബേച്ചു. അദ്ദേഹത്തിൻ്റെ രാജി ഫ്രാൻസിസ് പാപ്പ സ്വീകരിച്ചു.

Advertisment

publive-image

കർദ്ദിനാൾ പദവിയുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും, കർദ്ദിനാൾ പദവിയും അദേഹം സ്വയം ഉപേക്ഷിച്ചു. നേരത്തെ ലണ്ടൻ ബിഷപ്സ് ഹൗസിൻ്റെ നിർമാണവുമായി ബന്ധപ്പെട്ടുള്ള അഴിമതിയിൽ ഇദ്ദേഹവും ആരോപണ വിധേയനായിരുന്നു.

publive-image

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്ത് പകരക്കാരനായ് ചുമതല വഹിച്ചപ്പോഴായിരുന്നു ഇദേഹത്തിനെതിരെ അഴിമതി ആരോപണം ഉയർന്നത്. ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തിൻ്റെ രാജി ഫ്രാൻസിസ് പാപ്പ സ്വീകരിച്ചത്.2018ൽ ഫ്രാൻസിസ് മാർപാപ്പയാണ് മോൺ. ആഞ്ചലോയെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്.

curreption
Advertisment