Advertisment

 മുന്നാര്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദനം ; നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിന്‌ നട്ടെല്ലിന് പരിക്ക് ; എസ്.ഐ അടക്കം മൂന്ന് പേര്‍ക്ക് സ്ഥലമാറ്റം

New Update

മൂന്നാര്‍: മുന്നാര്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദനം നടന്നതായി ആരോപണം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സതീഷനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ സതീഷന്റെ നട്ടെല്ലിന് ക്ഷതമേറ്റു.

Advertisment

publive-image

പൊലീസ് കസ്റ്റഡിയില്‍ എടുത്ത സതീഷനെ മൂന്നാര്‍ സ്റ്റേഷനില്‍ വെച്ച് മര്‍ദിച്ചെന്നാണ് പരാതി. സതീഷനെ അടിമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ സതീഷന്‍ തനിക്ക് ദേഹാസ്വാസ്യം ഉണ്ടെന്നും മര്‍ദനമേറ്റെന്നും പരാതി പറയുകയായിരുന്നു. സംഭവത്തില്‍ എസ്.ഐ ശ്യാംലാല്‍, എ.എസ്.ഐ രാജേഷ്, സി.പി.ഒ തോമസ് എന്നിവരെ പൊലീസ് ക്യാംപിലേക്ക് സ്ഥലം മാറ്റി.

Advertisment