Advertisment

കര്‍ഷക കസ്റ്റഡി മരണം: രാഷ്ട്രീയ കിസാന്‍ മഹാസംഘ്പ്രതിഷേധ സമരം ഇന്നുമുതൽ സംസ്ഥാന വ്യാപകമാക്കും

New Update

പത്തനംതിട്ട: പത്തനംതിട്ട കുടപ്പനക്കുളത്ത് കര്‍ഷകനായ മത്തായിയുടെ കസ്റ്റഡി മരണത്തിനുത്തരവാദികളായ വനപാലകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ആരംഭിച്ചിരിക്കുന്ന കർഷക പ്രതിഷേധ സമരം ഇന്ന് മുതല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി അഡ്വ.ബിനോയ് തോമസ് എന്നിവര്‍ അറിയിച്ചു.

സംസ്ഥാനത്തെ 36ൽ പരം കർഷക സംഘടനകൾ വിവിധ ജില്ലകളിലായി പ്രതിഷേധ സമരത്തിൽ പങ്കുചേരും.കോവിഡ് 19 ആശങ്കകൾ നിലനിൽക്കുകയും പ്രളയവും ഉരുൾപൊട്ടലും മൂലം ജനജീവിതം സ്തംഭിച്ചിരിക്കുകയുമായതിൻറെ പശ്ചാത്തലത്തിൽ ഇവയ്ക്ക് ശമനം വന്നതിനുശേഷം രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കണ്‍വീനര്‍ ജോയി കണ്ണഞ്ചിറയുടെ നേതൃത്വത്തിൽ കർഷക മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള അശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കും.

പ്രതികൂല കാലാവസ്ഥയിലും പ്രളയ ഭീഷണിയിലും കനത്തമഴയിലും ജനജീവിതം പ്രതിസന്ധിയിൽ ആയിരിക്കുമ്പോൾ ഇതിൻറെ മറവിൽ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവരെ രക്ഷിക്കുവാൻ വനം റവന്യൂ കൃഷി വകുപ്പുകൾ സംഘടിതമായി ശ്രമിക്കുന്നത് ശക്തമായി എതിർക്കുമെന്നും സംസ്ഥാന ചെയർമാൻ വി സി സെബാസ്റ്റ്യൻ പറഞ്ഞു

.

അനിശ്ചിതകാല നിരാഹാരസമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുള്ള സംസ്ഥാനതല പ്രതിഷേധ സമരങ്ങള്‍ക്ക് രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കോര്‍ഡിനേറ്റര്‍ കെ.വി.ബിജു, സംസ്ഥാന വൈസ് ചെയര്‍മാൻമാരായ വി വി അഗസ്റ്റിൻ, ഡിജോ കാപ്പന്‍, പി.റ്റി. ജോണ്‍, ഫാ.ജോസ് കാവനാടി, അഡ്വ. പി.പി ജോസഫ് മുതലാംതോട് മണി, ജന്നറ്റ് മാത്യു, പ്രൊഫ.ജോസുകുട്ടി ഒഴുകയില്‍, കള്ളിയത്ത് അബ്ദുള്‍ സത്താര്‍ ഹാജി, ലാലി ഇളപ്പുങ്കൽ, ഔസേപ്പച്ചൻ ചെറുക ട ,യു.ഫല്‍ഗുണന്‍, അഡ്വ.ജോണ്‍ ജോസഫ്, വിളയോടി വേണുഗോപാല്‍, സുരേഷ് കുമാര്‍ ഓടാപന്തിയില്‍, ബേബി സഖറിയാസ്, കെ.ജീവാനന്ദന്‍, ജോയി നിലമ്പൂര്‍, ഷബീര്‍ റ്റി.കൊണ്ടോട്ടി, ഗോവിന്ദ ഭട്ട് കാസര്‍ഗോഡ്, രാജു സേവ്യര്‍ എന്നിവര്‍ വിവിധ ജില്ലകളിൽ നേതൃത്വം നൽകുമെന്നും സത്യഗ്രഹ സമര പരിപാടികളോടൊപ്പം നിയമ പോരാട്ടത്തിലും കർഷക സംഘടനകൾ സംഘടിച്ചു നീങ്ങുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ബിനോയ് തോമസ് പറഞ്ഞു.

custody death
Advertisment