Advertisment

യുഎഇ കോൺസുലേറ്റിലെ മുൻ ഗൺമാൻ ജയഘോഷിനേയും ഡ്രൈവ‍ർ സിദ്ധിഖിനേയും ചോദ്യം ചെയ്ത് കസ്റ്റംസ് വിട്ടയച്ചു

New Update

publive-image

Advertisment

കൊച്ചി: യുഎഇ കോൺസുലേറ്റിലെ മുൻ ഗൺമാൻ ജയഘോഷിനേയും ഡ്രൈവ‍ർ സിദ്ധിഖിനേയും ചോദ്യം ചെയ്ത് കസ്റ്റംസ് വിട്ടയച്ചു. ഇരുവരെയും ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കുമെന്ന് കസ്റ്റംസ് പറഞ്ഞു.

ഡോള‍ർ കടത്തിന്‍റെ മറവിൽ റിവേഴ്സ് ഹവാല അടക്കം വൻ കളളപ്പണ ഇടപാട് നടന്നെന്ന സംശയത്തിലാണ് ഇരുവരെയും ചോദ്യം ചെയ്തത്.

നിലവിൽ കസ്റ്റഡിയിലുളള സ്വപ്ന സുരേഷും സരിത്തും നൽകിയ ചില നിർണായക മൊഴികളാണ് കസ്റ്റംസിന് പിടിവളളിയാകുന്നത്. കോൺസൽ ജനറലിനടക്കം പലപ്പോഴായി ലഭിച്ച കമ്മീഷൻ തുക മാത്രമല്ല അല്ലാതെയും കളളപ്പണം വിദേശത്തേക്ക് കടത്തിയെന്നാണ് വിവരം.

സ്വപ്നയും സരിത്തും അടങ്ങുന്ന പ്രതികൾ നയതന്ത്ര ചാനലിനെ ഇതിനായി ഉപയോഗിച്ചു. റിവേഴ്സ് ഹവാല മാർഗത്തിലൂടെയും സ്വർണക്കളളക്കടത്ത് നടന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്ന മൊഴികളാണ് സ്വപ്നയിൽ നിന്നും സരിത്തിൽ നിന്നും കിട്ടിയിരിക്കുന്നത്.

Advertisment