പ്രോട്ടോകോള്‍ ഓഫീസറോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടോ എന്നറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാം; നുണപറയരുതെന്ന് സര്‍ക്കാരിനോട് കസ്റ്റംസ് വിശദീകരണം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, January 21, 2021

തിരുവനന്തപുരം: അസിസ്റ്റൻറ് പ്രോട്ടോകോൾ ഓഫീസറോട് അപമര്യാദയായി പെരുമാറി എന്ന പരാതി യിൽ കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് കസ്റ്റംസ് മറുപടി നൽകി. സംസ്ഥാന സർക്കാർ കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നാണ്‌ കസ്റ്റംസ് വിശദീകരണം.

ചോദ്യം ചെയ്യൽ പൂർണ്ണമായും ക്യാമറയിൽ ചിത്രീകരിച്ചിട്ടുണ്ട്.അതിനാൽ ആരോപണങ്ങളുടെ വസ്തുത മനസ്സിലാക്കാൻ സിസിഡിവി ദൃശ്യങ്ങളടക്കം പരിശോധിക്കാമെന്ന് കസ്റ്റംസ് വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് അസിസ്റ്റൻറ് പ്രോട്ടോകോൾ ഓഫീസറോട് ചോദിച്ചത്.കസ്റ്റംസിൻ്റെ ഭാഗത്തുനിന്നും നിന്നും മോശമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും വിശദീകരണത്തിൽ പറയുന്നു. കേസിൻ്റെ മുന്നോട്ടുപോക്കിന് അസിസ്റ്റൻറ് പ്രോട്ടോകോൾ ഓഫീസറെ ചോദ്യം ചെയ്യേണ്ടത് ആവശ്യമായിരുന്നെന്നും വിശദീകരണത്തിൽ പറയുന്നു

×