Advertisment

വിദ്വേഷപരമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി സൈബര്‍ സെല്‍; ഡല്‍ഹി പൊലീസ് സൈബര്‍ സെല്‍ ഇത്തരത്തില്‍ അടപ്പിച്ചത് അഞ്ഞൂറോളം വെബ്‌സൈറ്റുകള്‍; നടപടികള്‍ ശക്തമാക്കാനും നീക്കം

New Update

publive-image

Advertisment

ന്യൂഡല്‍ഹി: അശ്ലീലവും വിദ്വേഷപരവുമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതിന് അഞ്ഞൂറോളം വെബ്‌സൈറ്റുകള്‍ ഡല്‍ഹി പൊലീസ് സൈബര്‍ സെല്‍ അടപ്പിച്ചു. സൈബര്‍ സെല്‍, ആഭ്യന്തര മന്ത്രാലയത്തിന്റെ 'സൈബര്‍ ക്രൈം പ്രിവെന്റ്ക്ഷന്‍ എഗെയിന്‍സ്റ്റ് വിമെന്‍ ആന്‍ ചില്‍ഡ്രന്‍ (സിസിപിഡബ്ല്യുസി) എന്നിവയ്ക്ക് ലഭിച്ച പരാതി പ്രകാരം സൈബര്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട ഏകദേശം 50 പേരെ കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ ജയിലിലാക്കിയിട്ടുണ്ട്.

കൂടുതല്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ നടപടി ശക്തമാക്കിയതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡല്‍ഹി പൊലീസ് സൈബര്‍ സെല്‍ വ്യക്തമാക്കി.

വിവിധ രാജ്യങ്ങളിലെ ചില നിരോധിത സംഘടനകള്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നതായും ദേശവിരുദ്ധവും സാമൂഹിക വിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെയും നടപടി ശക്തമാക്കും. ഇതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് സൈബര്‍ സെല്‍ അറിയിച്ചു.

വിദ്വേഷപരമായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ അടച്ചുപൂട്ടുന്നതിന് ബന്ധപ്പെട്ട സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റേഴ്‌സുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് സൈബര്‍ ക്രൈം ഡിസിപി അനീഷ് റോയ് പറഞ്ഞു. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ സെല്‍ നിരീക്ഷണം ശക്തമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.ഇത്തരത്തിലുള്ള അഞ്ഞൂറോളം വെബ്‌സൈറ്റുകള്‍ക്കെതിരെ ഒന്നരവര്‍ഷത്തിനുള്ളില്‍ നടപടിയെടുത്തിട്ടുണ്ട്.

Advertisment