Advertisment

'നിവാര്‍' ബുധനാഴ്ച വൈകിട്ട് തമിഴ്‌നാട് തീരത്തെത്തും

New Update

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ നിവാര്‍ ചുഴലിക്കാറ്റായി മാറി ബുധനാഴ്ച വൈകിട്ടോടെ തമിഴ്‌നാട് തീരത്തെത്തും. ചെന്നൈ തീരത്ത് നിന്ന് 470 കിമി അകലെയാണ് ഇപ്പോള്‍ തീവ്ര ന്യൂനമര്‍ദമുള്ളത്.

Advertisment

publive-image

നിവാര്‍ തീരത്തെത്തുമ്പോള്‍ മണിക്കൂറില്‍ 100- 110 കിലോമീറ്റര്‍ വേഗതയിലായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 2011ല്‍ താനെ, 2012ല്‍ നിലം, 2016ല്‍ വര്‍ധ ചുഴലിക്കാറ്റുകള്‍ ഈ മേഖലയില്‍ വന്‍ നാശം വരുത്തിയിരുന്നു. 2016 ഡിസംബര്‍ 12ന് മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗതയില്‍ വീശിയ വര്‍ധ 16 പേരുടെ ജീവനെടുത്തു.

ചെന്നൈ ഉള്‍പ്പടെ തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളില്‍ അടുത്ത 24 മണിക്കുറിനിടെ ശക്തമായ മഴ പെയ്യുമെന്ന് തമിഴ്‌നാട് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളില്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ദേശീയ ദുരന്ത നിവാരണ സേനയുടെ 14 ടീമുകളെ തീരമേഖലയില്‍ വിന്യസിച്ചു കഴിഞ്ഞു. കാരയ്ക്കല്‍, മഹബാലിപുരം തീരത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുമുണ്ട്. കാരയ്ക്കല്‍, നാഗപട്ടണം, തഞ്ചാവുര്‍ ഉള്‍പ്പടെ തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളില്‍ ബസ് സര്‍വീസ് ചൊവ്വാഴ്ച ഒരുമണി മുതല്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കും.

cyclone
Advertisment