Advertisment

തൊടുപുഴയിലെ കല്ലാനിക്കൽ സ്‌കൂളിന് മുന്നിലെ മൈതാനത്ത് ചുഴലിക്കാറ്റ് ആഞ്ഞു വീശി ; ആദ്യം പരിഭ്രാന്തി ,പിന്നീട് കൗതുകം ; വീഡിയോ വൈറൽ

New Update

തൊടുപുഴ: തൊടുപുഴയിലെ കല്ലാനിക്കൽ സ്‌കൂളിന് മുന്നിലെ മൈതാനത്ത് ആഞ്ഞു വീശിയ ചുഴലിക്കാറ്റ് നാട്ടുകാരെ പരിഭ്രാന്തരാക്കി. എന്നാൽ പിന്നീട് കാഴ്ച കൗതുകത്തിനു വഴിമാറി. ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് മൈതാനത്ത് ചുഴലിക്കാറ്റ് വീശിയത്. കുട്ടികൾ ഈ സമയത്ത് മൈതാനത്ത് ഇല്ലായിരുന്നു. ചുഴലിക്കാറ്റിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

Advertisment

publive-image

നൂറു മീറ്ററോളം ഉയരത്തിൽ പൊടി ഉയർത്തിയ ശേഷമാണ് ചുഴലിക്കാറ്റ് ശമിച്ചത്. കാറ്റിൽ നാശ നഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കാറ്റ് വീശിയതോടെ കുട്ടികളെ പുറത്തിറക്കാതെ അധ്യാപകർ ശ്രദ്ധിക്കുകയും ചെയ്തു.

https://www.twentyfournews.com/wp-content/uploads/2020/01/WhatsApp-Video-2020-01-22-at-9.19.42-AM.mp4?_=1

 

Advertisment