Advertisment

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഡികെ ശിവകുമാറിന് ജാമ്യം ; ഇരുപത്തിയഞ്ച് ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബംഗളൂരു : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍മന്ത്രിയുമായ ഡികെ ശിവകുമാറിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജസ്റ്റിസ് സുരേഷ് കൈറ്റ് ജാമ്യം അനുവദിച്ചത്.

Advertisment

publive-image

രാജ്യം വിട്ടുപോകരുത്. ഇരുപത്തിയഞ്ച് ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെണം. തുല്യത്തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യത്തിന്റെയും അടിസ്ഥാനത്തില്‍ ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്

സപ്തംബര്‍ മൂന്നിനാണ് കള്ളപ്പണ കേസില്‍ ഡികെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. നികുതി അടച്ചില്ലെന്നും രേഖയില്ലാതെ കോടികളുടെ പണമിടപാട് നടത്തിയെന്നുമാണ് അദ്ദേഹത്തിനെതിരായ ആരോപണം.

ശിവകുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ 23കാരിയായ മകള്‍ ഐശ്വര്യയെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. 2013ല്‍ ഐശ്വര്യയുടെ ആസ്തി ഒരു കോടിയായിരുന്നു. എന്നാല്‍ 2018ല്‍ 100 കോടിയായി വര്‍ധിച്ചു.

ഇതെങ്ങനെ എന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന് അറിയേണ്ടിയിരുന്നത്. രേഖകളില്‍പ്പെടാത്ത പണമിടപാടുകള്‍ നടത്തിയിരുന്നോ എന്നും അന്വേഷണ സംഘം ചോദിച്ചറിഞ്ഞിരുന്നു.

 

Advertisment