Advertisment

'ഏതൊരു രാഷ്ട്രീയ നേതാവുമായും ചര്‍ച്ച നടത്താന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്'; കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ഡി. രാജ

New Update

publive-image

ന്യൂഡല്‍ഹി: കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ. ദേശീയ എക്‌സിക്യൂട്ടീവ് അംഗമെന്ന നിലയില്‍ ഏതൊരു രാഷ്ട്രീയ നേതാവുമായി ചര്‍ച്ച നടത്താന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ടെന്നും രാജ പറഞ്ഞു. രാഹുല്‍ഗാന്ധിയുമായി കനയ്യ കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലാണ് രാജയുടെ പ്രതികരണം.

കനയ്യയോട് ഈ അഭ്യൂഹങ്ങളെപ്പറ്റി താന്‍ ചോദിച്ചിരുന്നുവെന്നും രാജ പറഞ്ഞു. തങ്ങളുടെ ദേശീയ എക്‌സിക്യൂട്ടീവിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും, പാര്‍ട്ടിയുടെ മുതല്‍ക്കൂട്ടുമാണ് കനയ്യ. നേരത്തെ മറ്റു രാഷ്ട്രീയ നേതാക്കളുമായും കനയ്യ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും രാജ ചൂണ്ടിക്കാട്ടി.

d raja kanhaiya kumar
Advertisment